നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ പെരുമാറ്റച്ചട്ട ലംഘനമില്ല – തെരഞ്ഞെടുപ്പ് കമ്മീഷന്
‘മിഷൻ ശക്തി’ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ സർക്കാരിന്റെ നേട്ടമായി ‘മിഷൻ ശക്തി’ അവതരിപ്പിച്ചിട്ടില്ല. പകരം, രാജ്യത്തിന്റെ നേട്ടം എന്നാണ് പറയുന്നത്. അതിനാല്‍ ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാവില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. എന്നാല്‍ ദൂരദർശന്റെ ക്യാമറ അടക്കമുള്ള സൗകര്യങ്ങള്‍ പ്രസംഗം പകര്‍ത്തുന്നതിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും കമ്മീഷന് അറിയിച്ചിട്ടുണ്ട്.