നടൻ ദിലീപിനെ തിരിച്ചെടുത്തു

Print Friendly, PDF & Email

താരസംഘടനായ അമ്മ നടൻ ദിലീപിനെ തിരിച്ചെടുത്തു. അമ്മയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. പുറത്താക്കിയ നടപടി സാങ്കേതികമായി നിലനിൽക്കുന്നതല്ലെന്നും പുറത്താക്കിയത്‌ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അമ്മ ഭാരവാഹികൾ വിശദീകരിച്ചു.  കൊച്ചിയിൽ ചേർന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിനിടെ മുതിർന്ന നടി ഊർമ്മിള ഉണ്ണിയാണ് ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത്. ഉടൻ തന്നെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ചർച്ചയിൽ ഇടപെട്ടു. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ത്തന്നെ പുറത്താക്കല്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു ഇടവേള ബാബുവിന്‍റെ നിലപാട്. ദിലീപ് കോടതിയില്‍ പോകാഞ്ഞത് ഭാ
ഗ്യമായെന്നായിരുന്നു ജോ.സിക്രട്ടറിയായ സിദ്ദിക്കിന്റെ കമന്റ്.  ഇന്നത്തെ യോഗത്തിന്‍റെ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായതിനാല്‍ അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം പരിഗണിക്കാമെന്നും പരിഹാരം കാണാമെന്നുമുള്ള തീരുമാനത്തോടെ ജനറല്‍ ബോഡിയോഗം അവസാനിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ തിരിച്ചടുക്കുവാന്‍ തീരുമാനമുണ്ടായത്.

(Visited 29 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...