അനു ജോസഫിന്‍റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ;വിശദീകരണവുമായി നടി

Print Friendly, PDF & Email
സിനിമ, സീരിയല്‍ താരങ്ങളുടെതെന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ വീഡിയോകളും ചിത്രങ്ങളും  പലപ്പോഴും പ്രച്ചരിക്കാരുണ്ട് .ഇത്തരത്തില്‍   ഇപ്പോള്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത്,പ്രമുഖ സീരിയല്‍,സിനിമ നടിയും അവതാരകയുമായ അനു ജോസഫാണ്. അനുവിന്റെ പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ചുകൊണ്ട് അനു ജോസഫ് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.
അനു പറയുന്നതിങ്ങനെ…
വാട്‌സ്ആപ്പില്‍ എന്റെ പേരില്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുന്നുണ്ട്. ഇവരെ അറിയുമോ? ഇവര്‍ അറിയാതെ ഒളി ക്യാമറ വച്ച് എടുത്തതാണ് എന്നു പറഞ്ഞ് ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വിഡിയോയാണ് എന്റെ പേരില്‍ പ്രചരിക്കുന്നത്. ഈ പോസ്റ്റിനടിയില്‍ എന്റെ ഫോട്ടോയും ചേര്‍ത്ത് തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് ഇപ്പോള്‍ ആ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാതെ ഷെയർ ചെയ്യുന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്‌. ആരാന്റെ അമ്മയ്ക്ക്‌ ഭ്രാന്ത്‌ വന്നാൽ കാണാൻ നല്ല രസമാണല്ലോ. വൈഡ് ഷൂട്ട് ആയത് കൊണ്ട് മുഖം വ്യക്തമാണ്. ഏതോ പാവം സ്ത്രീയാണ് വിഡിയോയില്‍ ഉള്ളത്. പക്ഷെ എന്നെ നേരിട്ട് കാണാത്ത ഒരാള്‍ക്ക് ഒരുപക്ഷേ സാമ്യം തോന്നാവുന്ന പോലെ എന്റെ അത്ര ഉയരവും രൂപ സാദൃശ്യവുമുള്ള ഒരാളാണ് വിഡിയോയിലുള്ളത്. ഗള്‍ഫില്‍ നിന്നാണ് വിഡിയോ ഷെയര്‍ ചെയ്തത് എന്ന് സംശയമുണ്ട്. അവിടെയുള്ള സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞാണ് ഞാന്‍ വിവരം അറിയുന്നത്.
പണ്ടൊരിക്കല്‍ ഇതുപോലെ ഞാന്‍ മരിച്ചു എന്ന് പറഞ്ഞ് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. എസ് പി ഓഫീസില്‍ പരാതി കൊടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന് വിഡിയോ കൈമാറിയിട്ടുമുണ്ട്. ഇനി ഷെയര്‍ ചെയ്ത് പോകുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുന്ന വിധത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നാമത്തെ കാര്യം ഞാനെന്നല്ല, ഏത് സ്ത്രീയ്ക്ക് സംഭവിച്ചതായാലും സംഗതി കുറ്റകൃത്യം തന്നെയാണ്. ഒരാള്‍ അറിയാതെ അവരുടെ സ്വകാര്യ വിഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് പ്രചരിപ്പിയ്ക്കുകയും ചെയ്തു എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത് വീഡിയോയുമായി ഒരു ബന്ധവുമില്ലാത്ത എന്റെ ചിത്രം വച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധത്തില്‍ ഇത് പ്രചരിപ്പിച്ചു എന്നതും. ഞാന്‍ വളരെ പബ്ലിക്ക് ആയ ഒരു ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്. ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമായും മാനസികമായും തൊഴില്‍പരമായും എന്നെ ബാധിക്കും. എനിക്കെന്നല്ല ആര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അതു കൊണ്ടാണ് ഈ വിശദീകരണവുമായി ഞാന്‍ തന്നെ രംഗത്തു വരുന്നത്’.
അനു പറയുന്ന വീഡിയോ കാണാം:

 

'ആ വിഡിയോ എന്റേതല്ല; ആര്‍ക്കും ഇത്തരം അനുഭവമുണ്ടാകരുത്'Read more at: http://www.manoramaonline.com/women/interviews/2017/11/09/anu-joseph-reveals-truth-behind-fake-video.html

Публикувахте от Anu Joseph в 8 ноември 2017 г.

(Visited 111 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.