ധനകാര്യ മന്ത്രി നിര്‍മ്മല സീതാറാം, മോദി-അമിതാഷാ കൂട്ടുകെട്ടുമായി ഇടയുന്നു…???
രാജ്യം കടുത്ത സാന്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയും വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്നന്ന തലമായ 5 ശതമാനത്തിലേക്കെത്തുകയും ചെയ്ത സാഹചര്യത്തില്‍ 30ഓളം പ്രമുഖ സാന്പത്തിക വിദഗ്ധരെ വിളിച്ചു ചേര്‍ത്ത പ്രധാനമന്ത്രിയുടെ സാന്പത്തിക അവലോകനയോഗത്തില്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാറാമിന്റെ അസാന്നിധ്യം ദുരൂഹത വളര്‍ത്തുന്നു. രാജ്യത്തിന്റെ സാന്പത്തിക തകര്‍ച്ചയില്‍ പ്രധാനമന്ത്രിക്ക് ധനകാര്യ മന്ത്രിയുമായി ഉടലെടുത്തിരിക്കുന്ന അസ്വാരസ്യത്തിന്റെ ബാക്കിപത്രമാണ് നിര്‍ണ്ണായകമായ ഈ യോഗത്തില്‍ നിന്ന് നിര്‍മ്മല സീതാറാം വിട്ടുനിന്നതെന്നാണ് അണിയറയില്‍ നിന്നുയരുന്നത്.

ഫെബ്രുവരി ഒന്നിന് 2020-21 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കെ അതിനു മുന്നോടിയായി നടന്ന ഈ നിര്‍ണ്ണായ സാന്പത്തിക അവലോകന യോഗത്തില്‍ നിന്ന് ധനകാര്യമന്ത്രിയുടെ അസാന്നിദ്ധ്യമാണ് ഇന്ന് ഡല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. രണ്ടു മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കു പുറമേ ആഭ്യന്തര മന്ത്രി അമിത ഷാ, റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേ മിനിസ്റ്റര്‍ നിധിന് ഗഡ്കരി, നീതി ആയോഗ് വൈസ്ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാബ് കാന്ത് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍ ഏറ്റവും സജീവ സാന്നിദ്ധ്യമാകേണ്ട ധനകാര്യ വകുപ്പു മന്ത്രി നിര്‍മ്മല സീതാറാമിന്റെ അസാന്നിദ്ധ്യം അമിത്ഷാ മോദി കൂട്ടുകെട്ടിനോടുള്ള അകല്‍ച്ച മൂലമാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഫെബ്രുവരി ഒന്നിന് വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കുക നിര്‍മ്മല സീതാറാമിനു പകരം നിതിന്‍ ഗഡ്കരി ആയിരിക്കുമോ എന്നുപോലും അവര്‍ സംശയിക്കുന്നു. രാജ്യം ഗുരുതരമായ സാന്പത്തിക തകര്‍ച്ചയെ നേരിടുന്ന സാഹചര്യത്തില്‍ കൊണ്ടുവന്ന പൗരത്വ ബില്ലും അതിനെതിരെ രാജ്യം മുഴുവന്‍ വ്യാപിക്കുന്ന പ്രക്ഷോഭവും കേന്ദ്ര മന്ത്രിസഭയിലും ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിലും കലാപം പൊട്ടിപുറപ്പെടുന്നതിന്റെ സൂചനയായിട്ടാണ് ബഡ്ജറ്റിനു മുന്‍പു നടന്ന സുപ്രധാന സാന്പത്തിക അവലോകന യോഗത്തില്‍ നിന്നു ധനകാര്യ മന്ത്രി നിര്‍മ്മല സീതാറാമിന്റെ അസാന്നിദ്ധ്യം വിലയിരുത്തപ്പെടുന്നത്.