ദേശീയ തലത്തില്‍ എന്‍.ആര്.സി നടപ്പാക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ദേശവ്യാപകമായി പൊട്ടിപുറപ്പെട്ട പ്രതിക്ഷേധങ്ങള്‍ക്കു മുന്പില് സര്‍ക്കാര്‍ അയയുന്നു. ദേശീയതലത്തില്‍ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്.സി) നടപ്പാക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ രേഖാമൂലം മറുപടി നല്കി. സി.എ.എ, എന്‍.പി.ആര്, എന്‍.ആര്.സി വിഷയങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്ലാ പ്രതിപക്ഷ കക്ഷികളും നോട്ടീസ് നല്‍കിയിരുന്നു. പ്രസ്തുത നോട്ടീസുകള്‍ക്ക് മറുപടിയായിട്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം രേഖാമൂലം സഭയെ അറിയിച്ചത്. ദേശീയ തലത്തില്‍ പൗരത്വ പട്ടിക നടപ്പിലാക്കും എന്ന ഇത്രകാലം തുടര്‍ന്ന നിലപാടില്‍ നിന്ന് പിന്മാറ്റമായിട്ടാണ് ഈ നിപാടിനെ കാണുന്നത്.