ദേശീയ തലത്തില്‍ എന്‍ഡിഎ ക്ക് വന്‍ മുന്നേറ്റം. കേരളത്തില്‍ യുഡിഎഫ് ന് തിരിച്ചടി – എക്സിറ്റ് പോള്‍
ഇക്കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുമെന്ന് വിവിധ എക്സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിക്കുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യം 288ല്‍ ഇരുനൂറ് സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം. മുന്‍ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് 185 സീറ്റുകള്‍ മാത്രമാണ് കിട്ടിയിരുന്നത്. ഹരിയാനയിലാവട്ടെ നിലവിലുള്ള 47 സീറ്റുകളില്‍ നിന്ന് 70 സീറ്റുകള്‍ വരെ നേടി വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ തിരിച്ചുവരും എന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
മഹാരാഷ്ട്ര സര്‍വേ ഫലങ്ങള്‍ ഇങ്ങനെ; മൊത്തം സീറ്റ് 288 എ.ബി.പി – സി വോട്ടര്‍ എന്‍.ഡി.എ – 204, കോണ്‍-എന്‍.സി.പി 69, മറ്റുള്ളവര്‍ 15 റിപ്പബ്ലിക് – ജന്‍ കി ബാത്ത് എന്‍.ഡി.എ – 223, കോണ്‍-എന്‍.സി.പി 54, മറ്റുള്ളവര്‍ 11 ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എന്‍.ഡി.എ – 181, കോണ്‍-എന്‍.സി.പി 81, മറ്റുള്ളവര്‍ 26 ടൈംസ് നൗ എന്‍.ഡി.എ – 230, കോണ്‍-എന്‍.സി.പി 48, മറ്റുള്ളവര്‍ 10 ന്യൂസ് 18-ഐ.പി.എസ്.ഒ.എസ് എന്‍.ഡി.എ – 243, കോണ്‍-എന്‍.സി.പി 41, മറ്റുള്ളവര്‍ 4
ഹരിയാന സര്‍വേ ഫലങ്ങള്‍ ഇങ്ങനെ; 90 സീറ്റില്‍ 70 സീറ്റു വരെ ബി.ജെ.പി നേടുമെന്നാണ് പോളുകളുടെ പ്രവചനം. നിലവില്‍ 47 സീറ്റാണ് ബി.ജെ.പിക്കുള്ളത്. മൊത്തം സീറ്റ് റിപ്പബ്ലിക്-ജന്‍കി ബാത്ത് ബിജെ.പി 57, കോണ്‍ഗ്രസ് 17, മറ്റുള്ളവര്‍ – 16 ടൈംസ് നൗ ബി.ജെ.പി – 71, കോണ്‍ഗ്രസ് 11, മറ്റുള്ളവര്‍ – 08 ന്യൂസ് 18- ഐ.പി.എസ്.ഒ.എസ് ബി.ജെ.പി – 75, കോണ്‍ഗ്രസ് 10, മറ്റുള്ളവര്‍ – 05
കേരളത്തില്‍ അഞ്ചിടത്തു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ന് ഏകപക്ഷീയമായ വിജയം ഒരു എക്സിറ്റ് പോളും പ്രവചിക്കുന്നില്ല. യുഡിഎഫ് മൂന്നുസീറ്റുകളിലേക്ക് ചുരുങ്ങാം എല്‍ഡിഎഫ് 2 സീറ്റുകള്‍ വരെ നേടാം എന്നാണ് പല എക്സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങൾ യുഡിഎഫ് നിലനിര്‍ത്തുമെന്നും അരൂരിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ജയിക്കുമെന്നും ആണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്കുന്ന സൂചന. എന്‍ഡിഎക്ക് ആകട്ടെ കഴിഞ്ഞ തിരരഞ്ഞെടുപ്പുകളില് കാട്ടിയ പ്രകടനം ഇക്കുറി കാഴ്ച വക്കുവാന് കഴിയില്ല എന്നും എക്സിറ്റ് പോളുകള്‍ പറയുന്നു.