ദളിതരെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ല

Print Friendly, PDF & Email

ദളിതനായതിന്റെ പേരില്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ അവഹേളിച്ചെന്ന ആരോപണവുമായി കൈരാനയിലെ ദളിത് വോട്ടര്‍. കരഞ്ഞുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

പടിഞ്ഞാറൻ യുപിയിലെ കൈരാനിൽ ശ്യാംലി നയാ ബസാറില്‍ താമസിക്കുന്ന പ്രസാദിനും കുടുംബത്തിനുമാണ് പോളിങ് ബൂത്തില്‍ അവഹേളനം നേരിടേണ്ടി വന്നത്. ബൂത്ത് നമ്പര്‍ 40ല്‍ വോട്ടു ചെയ്യാനായി പോയ തങ്ങളെ ദളിതനായതിന്റെ പേരില്‍ അകത്തു കയറാന്‍ സമ്മതിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിനു മാത്രമല്ല ഈ അനുഭവമുണ്ടായത് ദളിതര്‍ കൂട്ടമായി താമസിക്കുന്ന ശ്യാംലി നയാ ബസാറില്‍ താമസക്കാരായ മറ്റു പലര്‍ക്കും ഈ അനുഭവം ഉണ്ടായതായി പറയപ്പെടുന്നു. വോട്ടുചെയ്യാന്‍ വന്ന ദളിതരെ കഴുത്തിൽ പിടിച്ച് വെളീൽ തള്ളുന്നത് ക്യാമറയിൽ പകർത്തിയ ചാനലുകാർക്കും കിട്ടി മർദ്ദനം.

(Visited 26 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •