ദല്‍ഹിയിലെ വിഷമഞ്ഞ് അല്ലെങ്കില്‍ ആസന്നമായ നാലാം ലോകം.

Print Friendly, PDF & Email

കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹി നഗരത്തെ നിലക്കാതെ പൊതിഞ്ഞ വിഷമഞ്ഞ് ജനജീവിതത്തെ എത്രമാത്രം ദുസ്സഹമാക്കി എന്നത് മാധ്യമങ്ങളിലൂടെ നമ്മള്‍ വിശദമായറിഞ്ഞതാണ്. Air Quality Index പ്രകാരം അനുവദനീയമായതിന്റെ എട്ട് മുതല്‍ പതിനഞ്ചു വരെ ഇരട്ടിയാണ് suspended solids അന്തരീക്ഷത്തില്‍ ദിവസങ്ങളോളം കെട്ടി നിന്നത്. ഭൂമിയിലെ ജീവന്റെ നിലനില്പിനെ തുറിച്ചുനോക്കുന്ന ഭയാനകമായ ഒരു സാഹചര്യം മുന്നില്‍ എത്തില്കുന്നതാണ് ദല്‍ഹിയില്‍ കണ്ടത്.

ലോകരാജ്യങ്ങളെ ഒന്നാം ലോകം, രണ്ടാം ലോകം, മൂന്നാം ലോകം എന്നിങ്ങനെ തിരിച്ച ശീതയുദ്ധകാലത്തിന്റെ അതിര്‍ത്തികള്‍ ഏറെക്കുറെ പൂര്‍ണമായും ഇല്ലാതായി എന്നതാണ് യാഥാര്‍ത്ഥ്യം. ജീവന്റെ നിലനില്പ് അനുനിമിഷം അപകടത്തിലെന്ന പൊതുവായ അരക്ഷിതത്വം, ഭൂമുഖത്ത്‌ അതിര്‍ത്തികള്‍ വരഞ്ഞ മനുഷ്യന്റെ മുന്നില്‍, അതിര്‍ത്തികളില്ലാത്ത ഒരു നാലാം ലോകം സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്.

അറിഞ്ഞോ അറിയാതെയോ ഉദ്ധരണികളുടെ തടവറയില്‍ ചിന്തയെ ഉറങ്ങാന്‍ വിട്ട് ജീവിതത്തിന്റെ ആലസ്യം നുകരുന്നവര്‍ക്കെല്ലാം ഒരു മുന്നറിയിപ്പാണ് ദല്‍ഹിയില്‍ ഉണ്ടായ വിഷമഞ്ഞ്. മോക്ഷം തേടുന്ന ജീവിതത്തിന്റെ ക്രമബദ്ധത, കഴിവിനനുസരിച്ച് അദ്ധ്വാനിക്കുകയും ആവശ്യത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്യുക എന്നതാണെന്നു തിരിച്ചറിയേണ്ടതുണ്ട്.

അപ്പോഴും ആവശ്യം, കഴിവ് എന്നീ അമൂര്‍ത്തമായ ആശയങ്ങള്‍ ഓരോ വ്യക്തിയും നേരിടുന്ന അരക്ഷിതത്വത്തിന്റെ ആഴമനുസരിച്ച് ആപേക്ഷികവും ആണ്. ഈ ആപേക്ഷികത മറികടക്കാന്‍ കഴിയാത്തതാണ് മനുഷ്യന്‍ നേരിടുന്ന വെല്ലുവിളി. അതിനു അവശ്യം വേണ്ടത് മനുഷ്യചിന്തയെ ഉദ്ധരണികളുടെ തടവറയില്‍ നിന്ന് മോചിപ്പിക്കുകയാണ്.

ബാബുരാജൻ ടി.

(Visited 53 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...