തൊഴിലില്ലായ്മയില്‍ പകച്ച് നില്‍ക്കുകയാണ് ഇന്ത്യ- റൂയിട്ടേഴ്സ്

Print Friendly, PDF & Email

ഒരു വര്‍ഷം ഒരുകോണ്ട് രാജ്യത്തെ തൊഴിലവസരം ഇരട്ടിയാക്കുമെന്നും പറഞ്ഞ് അധികാരത്തിലേറിയ മോദിസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്പോള്‍ രാജ്യത്തെ യുവ തലമുറ രൂക്ഷമായ തൊഴിലില്ലായ്മയെ നേരിടുന്നതായി ലോകപ്രസിദ്ധ വാര്‍ത്ത ഏജന്‍സിയായ റൂയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്‍റെ കഴിഞ്ഞ 45 വര്‍ഷത്തെ ചരിത്രത്തില്‍ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുന്നു വെന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് റൂയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാണ്. ഇത് കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ അവസാന ഘട്ടത്തിലാണ് തൊഴിലില്ലായ്മയുടെ ദേശീയ അടിസ്ഥാനത്തിലുള്ള കണക്കെടുത്തത്. അന്ന് ദേശീയ അടിസ്ഥാനത്തില്‍ തൊഴിലില്ലായ്മ 2.2 ശതമാനമായിരുന്നു.അതാണ് മോദിയുടെ 5 വര്‍ഷത്തെ ഭരണം കൊണ്ട് 6.1 ശതമാനമായി കുത്തനെ വര്‍ദ്ധിച്ച് കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. മോദ ഗവര്‍മ്മെന്‍റിന്‍റെ ഭരണത്തിന്‍റെ അവസാന കാലഘട്ടമായ 2017-18 ല്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍റെ പഠന റിപ്പോര്‍ട്ട് പുറത്തുവിടാതെ കേന്ദ്ര ഗവര്‍മ്മെന്‍റ് ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചതില്‍ പ്രതിക്ഷേധിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ അടക്കം രണ്ട് അംഗങ്ങള്‍ രാജിവച്ചിരുന്ന വിവരവും റൂയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

ഗ്രാമീണമേഖലയിലെ യുവാക്കളുടെ (15-29 വയസ്) ഇടയിലെ തൊഴിലില്ലായ്മ നിരക്ക് 17.4 ശതമാനമാണ് ഇത് 2011-12ല്‍ ഇത് 5 ശതമാനം ആയിരുന്നു.യുവതികളുടെ ഇടയിലാകട്ടെ 4.8 ശതമാനത്തില്‍ നിന്ന് 17.3 സതമാനമായി ഉയര്‍ന്നു. നഗരത്തിലെ കണക്ക് ഇതിലും ഭീകരമാണ്. അവിടെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 18.7ശതമാനമാണ് യുവതികളുടേത് 27.2 ശതമമാനവും.

ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചാല്‍ തന്നെ അത് താഴ്ന്ന വരുമാനമുള്ള ചെറുകിട തൊഴിലാണ് ലഭിക്കുന്നത് എന്ന് റൂയിട്ടേഴ്സ് പറയുന്നു. 2019 ഫെബ്രുവരിയില്‍ രാജ്യത്ത് 312.2ദശലക്ഷം പേരാണ് തൊഴില്‍ അന്വേഷകരായിട്ടുള്ളതെന്നാണ് സെന്‍റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കണോമിയുടെ അടുത്തയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി തൊഴിലില്ലായ്മ നേരിടാന്‍ കൃയാത്മകമായ ഒരു നടപടികളും മോദി ഗവര‍്‍മ്മെന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്ന് റൂയിട്ടേഴ്സ് പറയുന്നു.

(Visited 8 times, 1 visits today)
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
  7
  Shares