തെറ്റായ പ്രചരണങ്ങള്‍ നടത്തിയാല്‍ കടുത്ത നടപടി

Print Friendly, PDF & Email

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദുരന്തത്തെ അതിജീവിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ്. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ദുരന്തത്തെ മറികടക്കാനാണ് ശ്രമം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ ആകെ അപഹസിച്ച് തെറ്റായവിവരങ്ങള്‍ അടങ്ങിയ ചില സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

തെറ്റായ പോസ്റ്റുകളും ഓഡിയോ വീഡിയോ സന്ദേശങ്ങളും തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും കര്‍ശനനടപടി എടുക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ നിധി അക്കൗണ്ട് മാറ്റി സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി ചിലര്‍ തട്ടിപ്പു നടത്തിയതും ശ്രദ്ധയില്‍പ്പെട്ടു. അതിജീവിക്കാനുള്ള കേരളജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ ആരു ശ്രമിച്ചാലും അവരെ കര്‍ശനമായി നേരിടും.

 

 • 2
 •  
 •  
 •  
 •  
 •  
 •  
  2
  Shares