തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍. വിമാനത്താവളത്തിന് പുറത്തു പ്രതിഷേധക്കാര്‍

Print Friendly, PDF & Email

മുന്‍ നിശ്ചയ പ്രകാരം ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തി. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്.ഓരോ നിമിഷം കഴിയുന്തോറും പ്രതിക്ഷേധക്കാരുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്‌. ഒരു കാരണവശാലും തൃപ്തി ദേശായിയെ വിമാനത്താവളത്തിനു പുറത്തിറക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് പ്രതിക്ഷേധക്കാര്‍. പുലര്‍ച്ചെ 4.45 ഓടെയാണ് പൂനയില്‍ നിന്നുള്ള ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടിരുന്നില്ല. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാനാവില്ലെന്നാണ്‌ പ്രീ പെയ്ഡ് ടാക്സി ഡ്രൈവര്‍മാരുടെ നിലപാട്‌. തങ്ങള്‍ക്ക് അങ്ങനെയുള്ള നിര്‍ദ്ദേശമാണ് കിട്ടിയിട്ടുള്ളതെന്നാണ് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു.

(Visited 51 times, 1 visits today)
 • 13
 •  
 •  
 •  
 •  
 •  
 •  
 •  
  13
  Shares