തിരഞ്ഞെടുപ്പ് കലാശിക്കൊട്ടില്‍ നരേന്ദ്ര മോദി മാധ്യമങ്ങളുടെ മുന്പില്‍

Print Friendly, PDF & Email

അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളുടെ മുന്പില്‍ വരുവാന്‍ തയ്യാറായി. പക്ഷെ, താനൊരു യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും തന്‍റെ പാര്‍ട്ടി പ്രസിഡന്‍റ് അമിത്ഷാ ചോദ്യങ്ങള്‍ക്കു മറുപടി പറയും എന്നു പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഒഴിഞ്ഞു മാറിയ പ്രധാനമന്ത്രിയുടെ നടപടി വീണ്ടും വിമര്‍ശനം വിളിച്ചു വരുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയോടാണ് തങ്ങള്‍ക്ക് ചോദിക്കുവാനുള്ളത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യങ്ങളോട് മുഖംതിരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാർട്ടി അധ്യക്ഷൻ സംസാരിക്കുമ്പോൾ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ഞാനിവിടെ കേട്ടിരിക്കും, അധ്യക്ഷനാണ് ഞങ്ങൾക്ക് എല്ലാം’, എന്നാണ് മോദി പറഞ്ഞത്. എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബാധിപത്യത്തെ തകർത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സർക്കാർ വാഗ്ദാനം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു.

രണ്ടാം തവണയും ജനങ്ങളുടെ സർക്കാർ തുടർച്ചയായി അധികാരത്തിൽ വരികയാണ്. ഇത് ചരിത്രമാണ്. ഇത് രാഷ്ട്രീയഗവേഷകർ പഠിക്കേണ്ടതാണ് – മോദി പറഞ്ഞു. ജനാധിപത്യത്തിന്‍റെ ശക്തി നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ലോകത്തെ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നമ്മൾ ബോധ്യപ്പെടുത്തേണ്ടതാണ്. പണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നെന്ന പേരിൽ ഐപിഎൽ മാറ്റിയിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, റംസാൻ നടക്കുന്നു, ഐപിഎൽ നടക്കുന്നു എല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സർക്കാരിന്‍റെ മാത്രം നേട്ടമല്ല.

68 ദിവസം നീണ്ട, സംഭവബഹുലമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജ്യത്ത് നേർക്കു നേർ ഏറ്റുമുട്ടിയ രണ്ട് ദേശീയ നേതാക്കളുടെ വാർത്താ സമ്മേളനങ്ങളോടെ ആയിരുന്നു കൊട്ടിക്കലാശം നടന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പാര്‍ട്ടി ആസ്ഥാനത്ത് രാഹുല്‍ വാർത്താ സമ്മേളനം വിളിച്ചു. മോദിയുടെ വാർത്താ സമ്മേളനത്തെക്കുറിച്ച് രാഹുൽ പരിഹാസത്തോടെയാണ് സംസാരിച്ചത്. മോദിയുടെ കാര്‍മേഘ സിദ്ധാന്തത്തെ കളിയാക്കിയ രാഹുല്‍ മോദി മാധ്യമങ്ങളെ കണ്ടെതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അമിത് ഷാ അദ്ദേങത്തെ സംസാരിക്കാന്‍ അനുവധിക്കണമെന്നും പറഞ്ഞു. റഫാലിനെക്കുറിച്ചോ, താൻ ചോദിച്ച ചോദ്യങ്ങൾക്കോ മോദി മറുപടി പറയുമോ എന്നും രാഹുൽ ചോദിച്ചു.റഫേല്‍ വിഷയത്തില്‍ ഒരു സംവാദം നടത്തുവാന്‍ മോദി തയ്യാറുണ്ടോ എന്നും രാഹല്‍ വെല്ലുവിളിച്ചു.

 

  •  
  •  
  •  
  •  
  •  
  •  
  •