തമിള്‍നാട്ടില്‍ ഇന്ന് ബന്ദ്
തൂത്തുക്കുടി: സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണശാലക്കെതിരായ ജനകീയ മാർച്ചിനു നേരെ നടന്ന പൊലീസ് വെടിവെപ്പിൽ പ്രതിഷേധിച്ച് ഡി.എം.കെയും പ്രതിപക്ഷ പാർട്ടികളും ഇന്ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ മുതൽ വൈകീട്ടുവരെയാണ് ബന്ദാചരണം. കോൺഗ്രസ്, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സി.പി.െഎ, സി.പി.എം, മുസ്ലിംലീഗ് തുടങ്ങിയ പാർട്ടികളാണ് ഡി.എം.കെക്കൊപ്പം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ് ചികിചികിത്സയിലായിരുന്ന തൂത്തുക്കുടി സ്വദേശി സെൽവശേഖറാണ്(42) മരിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി.
2 - 2Shares