ഡി കെ ശിവകുമാർ അറസ്റ്റിൽ

Print Friendly, PDF & Email

മുൻധനമന്ത്രി പി ചിദംബരത്തിന് പിന്നാലെകര്‍ണാടക കോണ്‍ഗ്രസ്സിന്‍റെ ശക്തിദുര്‍ഗ്ഗമായ ഡികെ ശിവകുമാറും അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്‍റിന്‍റെ നിര്‍ദ്ദേശപ്രകാരം ചോദ്യം ചെയ്യലിനായി ദല്ലിയിലെത്തിയ ശിവകുമാറെ നാലു ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനു ശേഷമാണ് എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റുചെയ്തത്. ചോദ്യം ചെയ്യലുമായി ശിവകുമാർ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നും കാട്ടിയാണ് രാത്രിയോടെ ശിവകുമാറിനെ അറസ്റ്റ് അറസ്റ്റ് ചെയ്തത്.

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനായി ശിവകുമാറിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്.

കർണാടകത്തിൽ കോണ്‍ഗ്രസ്സിന്‍റെ കരുത്തുറ്റ നേതാവാണ് ഡികെഎസ് എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡികെശിവകുമാര്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ കര്‍ണാടകത്തിലെ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ്സുകാര്‍ക്ക് ആശ്രയമായിരുന്നു ഡികെ. ജെഡിഎസ് – കോൺഗ്രസ് സഖ്യത്തിന്‍റെ പ്രധാന സൂത്രധാരൻമാരിൽ ഒരാളായ ഡി കെ ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് അറസ്റ്റിലാവുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •