ഡയാലൈസിസ് യൂണിറ്റുകള്‍ക്കയുള്ള മെഗാ ഷോ ജനുവരി 21ന്‌

Print Friendly, PDF & Email

സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം കന്റോണ്‍മെന്റ് സോണ്‍ നിരദ്ധനരായ വൃ ക്ക രോഗികളെ സഹായി ക്കുന്നതിനായി ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന ഡയാലൈസിസ് യൂണിറ്റുകളുടെ ധനശേഖരണാര്‍ത്ഥം മെഗാ കലാ വിരുന്ന് സംഘടിപ്പിക്കുന്നു.

ബെംഗളൂരുവിലെ വിവിധ ഹോസ്പിറ്റലുകളില്‍ ഡയാലൈസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുവാനാണ് കര്‍ണ്ണാടകയിലെ ഏറ്റവും വലിയ മലയാളി സംഘടനയാ സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജത്തിന്റെ കന്റോണ്‍മെന്റ് സോണ്‍ ലക്ഷ്യമിടുന്നത്. നിലവില്‍ നിലവില്‍ നാഗവാര ജെഎംജെ ഹോസ്പിറ്റലില്‍ സ്ഥാപിച്ചിരിക്കുന്ന ഡയാലൈസിസ് യൂ ണിറ്റിനു പുറമേ രണ്ടാമത്തെ യൂണിറ്റും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും.

ഹെബ്ബാള്‍ മാന്യത ടെക് നോ പാര്‍ക്കിനു സമീപം മാന്‍ഫോ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനിവരി 21ന് ശ നിയാഴ്ച സംഘടിപ്പിക്കുന്ന സുവര്‍ണ്ണ തരംഗം മെഗാ ഷോയില്‍ പ്രശസ്ത സിനിമ താരം ജയസൂര്യ ആണ് മുഖ്യ അതിഥി. മുഖ്യമന്ത്രി സിദ്ധാരാമയ്യ, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ആഭ്യന്തര മന്ത്രി രമലിംഗ റെഢി, കൃ ഷി വകുപ്പ് മന്ത്രി കൃഷ്ണ ബൈര ഗൗഡ, കേരള ആരോഗ്യ വകുപ്പ് മന്ത്രി ഷൈ ലജ ടീച്ചര്‍, കെസി വേണുഗോപാല്‍ എംപി, എല്‍എ മാരായ ജി. പരമേശ്വര്‍, സു രേഷ് ബൈരഗൗഡ, ദിനേ ശ് ഗുണ്ടറാവു, നാരായണ്‍ സ്വാമി, പിസി വിഷ്ണുനാഥ്, മേയര്‍ സമ്പത്ത് രാജ്, ഫാ.ഡേവീസ് ചിറമേല്‍, ഗുലാം മുസ്തഫ, മീര നന്ദന്‍ തുടങ്ങി കേരളത്തിലേയും കര്‍ണ്ണാടകത്തിലേയും സാംസ്‌കാരിക രാഷ്ട്രീയ നായകന്മാര്‍ പങ്കെടുക്കും.

രാവിലെ 10.30 പൊതു സമ്മേളനത്തോടെ സുവര്‍ണ്ണ തരംഗം മെഗാ ഷോക്ക് തു ടക്കമാകും തുടര്‍ന്ന് ഉണ്ണി മേനോന്‍ നയിക്കുന്ന ഗാനമേള, മനോജ് ഗിന്നസിന്റെ കോമഡി ഷോ, കൊച്ചിന്‍ വോള്‍ക്കാനോയുടെ ഫ്യൂ ഷന്‍ ഡാന്‍സ് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യഉണ്ടായിരി ക്കും. പ്രവേശനം സൗജനന്യമാണെങ്കിലും പാസ്സുമൂലം നിയന്ത്രിക്കുമെന്ന് കന്റോണ്‍ മെന്റ് സോണ്‍ ചെയര്‍മാന്‍ ഷാജന്‍ കെ.ജോസഫ് കണ്‍വീനര്‍ സി.രമേശന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ പാസ്സിനും 98805 95581, 96110 22966, 98456 82815എ ന്നീ നമ്പറുകളിലോ സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം ഓഫീസുകളിലോ ബന്ധപ്പെടേണ്ടതാണ്.

(Visited 59 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...