ട്വിറ്ററും കേന്ദ്ര സര്‍ക്കാരും പരസ്യമായ ഏറ്റുമുട്ടലിലേക്ക്…?
അമേരിക്കൻ മൈക്രോ ബ്ലോഗിംഗ് ഭീമനായ ട്വിറ്റർ ഉം കേന്ദ്ര സര്‍ക്കാരുമായുള്ള പോര് മുറുകുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകൾ അടങ്ങുന്ന കണ്ടന്റ് സെൻസർ ചെയ്യണമെന്ന ആവശ്യം ട്വിറ്റര്‍ പൂര്‍ണ്ണമായും നടപ്പാക്കാത്തതിൽ കേന്ദ്രം കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. ട്രാഷ്ട്രീയ പ്രവര്‍ത്തകരുടേതടക്കം 1178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. എന്നാല്‍ അത് പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ട്വിറ്റര്‍ തയ്യാറായില്ല. ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണിതെന്നാണ് ട്വിറ്ററിന്റെ നിലപാട്. അതിനാല്‍ ട്വിറ്റർ കേന്ദ്രനിർദേശം ഭാഗികമായേ അംഗീകരിച്ചിുള്ളൂ. ഒരു വിഭാഗം അക്കൗണ്ടുകൾ തങ്ങൾ മരവിപ്പിച്ചതായി കന്പനി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതേസമയം ഇന്ത്യയ്ക്കു പുറത്ത് ഈ അക്കൗണ്ടുകൾ സജീവമായിരിക്കുമെന്നും കന്പനി പറഞ്ഞു.
എന്നാല്‍, വിവാദമായ ഹാഷ്ടാഗുകൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ ഭാഗമല്ലെന്നും, പ്രകോപനപരവും നിരുത്തരവാദപരവുമായ ഉള്ളടക്കമാണ് ഇവയിൽ ഉള്ളതെന്നും ഐടി സെക്രട്ടറി വ്യക്തമാക്കി. ക്യാപിറ്റോൾ ഹിൽ, റെഡ് ഫോർട്ട് എന്നിവിടങ്ങളിലെ വിഷയങ്ങളിൽ ട്വിറ്റർ എടുത്ത വിഭിന്ന നിലപാടുകളിൽ ഉള്ള അതൃപ്തിയും അദ്ദേഹം വെളിവാക്കിയിരുന്നു. ഐടി ആക്ടിന്റെ സെക്ഷൻ 69എ പ്രകാരമുള്ള നിബന്ധനകൾ പിൻതുടരാത്ത ട്വറ്ററിന്റെ നിലപാട് കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. സർക്കാർ നിർദേശങ്ങൾക്കു ചെവികൊടുക്കാത്ത ട്വിറ്ററിന്റെ ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥർ അറ സ്റ്റ് ചെയ്യയുവാനും കേന്ദ്രം തയ്യാറായേക്കാം. അങ്ങനെ വന്നാല്‍ ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് ആയിരിക്കും കാര്യങ്ങള്‍ എത്തുക. കഴിഞ്ഞദിവസം കേന്ദ്ര ഐടി സെക്രട്ടറി അജയ് പ്രകാശ് സാഹ്നി ട്വിറ്റർ പ്രതിനിധികളായ മോണിക് മെഷേ, ജിം ബേക്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, ഈ കൂടികാഴ്ച സമവായത്തില്‍ എത്തിയില്ലന്നാണ് പുറത്തു വരുന്ന വിവരം. അഭിപ്രായ സ്വതന്ത്ര്യത്തിന്മലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തലിന്റെ പേരിൽ ട്വിറ്റര്‍ കോടതിയെ സമീപിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.