ജെപി നഡ്ഡ ബി.ജെ.പിയുടെ പുതിയ ദേശീയ അധ്യക്ഷന്‍

Print Friendly, PDF & Email

ആഭ്യന്തര മന്ത്രിയായ അമിത്ഷാ ഒഴിയുന്ന സ്ഥാനത്തേക്ക് ബി.ജെ.പിയുടെ പുതിയ ദേശീയ അധ്യക്ഷനായി ജെ.പി നഡ്ഡ. രണ്ടാം മോദി മന്ത്രിസഭയില്‍ അമിത്ഷാ ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുത്തതു മുതല്‍ വര്‍ക്കിങ് പ്രസിഡന്റായിരുന്നു ജെ.പി നഡ്ഡ. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ചേര്‍ന്ന തെരഞ്ഞെടുപ്പ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ജനുവരി 22ന് ബി.ജെ.പി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാകും നഡ്ഡ അധ്യക്ഷ സ്ഥാനമേല്‍ക്കുക. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് ജെ.പി നഡ്ഡ. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന അദ്ദേഹം മുന്‍പ് യുവ മോര്‍ച്ചയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •