ജിന്റോ തോമസിന്റെ മരണം അപകടമരണമല്ലന്ന് ബന്ധുക്കള്‍.

Print Friendly, PDF & Email

കഴിഞ്ഞ 9 തീയതി ബൊമ്മസാന്ദ്രയില്‍ ദുരൂഹ സാഹചര്യത്തില്‍ കമ്പനിയിലെ ഗുഡ്‌സ് ഓട്ടോയി മരിച്ച നിലയില്‍ കാണപ്പെട്ട ജിന്റോ തോമസിന്റെ മരണം അപകടമരണമല്ല കൊലപാതകമാണെന്ന് ബന്ധുക്കള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു അദ്ദേഹത്തിന്റെ കുടും ബാംഗങ്ങള്‍ കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയെ കണ്ടു അന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ടു.

യഥാര്‍ത്ഥ മരണകാരണം അപകടമല്ലെന്നും പൊലീ സിന്റെ ഇതുവരെയുള്ള അ ന്വേഷണത്തില്‍ മരണകാര ണം അപകടമാക്കിത്തീര്‍ ക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹത്തി ന്റെ സഹോദരി ജിനി തോ മസ് പറഞ്ഞു.
9 തീയതി കമ്പനി മാനേജര്‍ വിളിച്ച പ്രകാരം രാത്രിയില്‍ ജോലിക്കെത്തുകയും സുഖമില്ലാത്തതിനാല്‍ മരുന്നുവാങ്ങാന്‍ പുറത്തു പോകുകയുമായിരുന്നു. പു റത്തുപോയസമയം അദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു.അവര്‍ ജിന്റോയോടൊപ്പം കമ്പനിയി ല്‍ വന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു കമ്പനി മാനേജര്‍ വിവേക് ഇതു നി രസിക്കുകയും വീണ്ടും ജിന്റോയെ അവര്‍ അപകടം നടന്ന സ്ഥലത്തേക്ക് ബലമായി കൂട്ടിക്കൊണ്ടു പോവുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് കുടുംബാംഗ ങ്ങള്‍ ആരോപിക്കുന്നു.

രാത്രിയില്‍ വിവേക് ജിന്റോയോടെപ്പം ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ ക സിനായ ആശിഷ്‌നെ വിവരം അറിയിച്ചു.വിവരം അറിഞ്ഞ ആശിഷ് സംഭവസ്ഥലത്തെത്തുകയും അബോധാവസ്ഥയില്‍ കിടന്ന ജിന്റോയെ കമ്പനിയുടെ ഗു ഡ്‌സ്ഓട്ടോയില്‍ കമ്പനി വളപ്പില്‍ കൊണ്ടുവരുകയുമായിരുന്നു. കമ്പനി മാനേജ്‌മെന്റിനെ വിവരം അറിയിച്ചിട്ടും അവര്‍ ജിന്റോയെ ഹോസ്പിറ്റലില്‍ കൊണ്ടു പോകാനോ വിദഗ്ദ ചികിത്സ ലഭ്യമാക്കുവാനോ തയ്യാറായില്ല എന്ന് ജിന്റോയു ടെ കുടുംബാംഗങ്ങള്‍ പറയുന്നു. ഇത് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ്.

ജിന്റോ മുഖത്തിന് പരുക്കേറ്റു എഴുന്നേറ്റു നില്‍ക്കുന്ന ഫോട്ടോ പ്രൊഡക്ഷന്‍ മാനേജര്‍ സാഗര്‍ തങ്ങളെ കാണിച്ചിരുന്നുവെന്ന് ജിന്റോയുടെ സഹോദരി ജിനി തോമസ് പറഞ്ഞു. എന്നാല്‍ ഹെബ്ബാഗോഡി പോലീസ് ജിന്റോയുടെ മരണം അപകട മരണമായി ചിത്രീകരിക്കുകയാണ്. ആരെയൊക്കെയോ രക്ഷപെടുത്തുവാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അപകടത്തിനു ശേഷം നഷ്ടപരിഹാരത്തിനായി കമ്പനിയില്‍ കൊണ്ടുവന്ന ജിന്റോയെ പിന്നെ കാണുന്നത് മരണപ്പെട്ട നിലയിലാണ്. ഇതില്‍ നിന്നു തന്നെ ജിന്റോ അപകടത്തിലല്ല മരിച്ചതെന്ന് വ്യക്തം. ഇക്കാര്യമൊന്നും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ പ്രരിഗണിച്ചിട്ടില്ല. കൂടാതെ സ്ഥലത്തെ സിസിടി ദൃശ്യങ്ങള്‍ പരിശോദിക്കണമെന്ന ആവശ്യവും അംഗീകരിക്കുവാന്‍ പോലീസ് തയ്യാറായിട്ടില്ല എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അപകടമരണമെന്ന് എഴതിത്തള്ളി ഫയല്‍ ക്ലോസ് ചെയ്യുവാനുള്ള നീക്കത്തിലാണ് പോലീസ്.
ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് മുട്ടത്തറ സ്വദേശിയാണ് മരിച്ച ജിന്റോ. കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍പ്പെട്ട ജിന്റോയുടെ മരണത്തിലെ ദുരൂഹത മാറ്റുന്നതിന് രമേശ് ചെന്നിത്തല ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

കര്‍ണ്ണാടക ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ മലയാളി കൂട്ടായ്മയായ കര്‍ ണ്ണാടക മലയാളി കോണ്‍ഗ്രസ് സെല്‍ പ്രസിഡന്റ് സുനില്‍ തോമസ് മണ്ണിലി ന്റെ നേതൃത്വത്തിലാണ് ജിന്റോയുടെ ബന്ധുക്കള്‍ ആഭ്യന്തര മന്ത്രിയെ കണ്ടത് റൂറല്‍ ചുമതലയു ള്ള എഎസ്പിയുടെ നേതൃത്വ ത്തില്‍ അന്വേഷ ണം തീവ്രമാക്കാമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പു നല്‍കിയതായി സുനില്‍ തോമസ് മണ്ണില്‍ പറഞ്ഞു.
ജിന്റോയുടെ സഹോദരി ജിനി തോമസ് അവരുടെ ഭര്‍ത്താവു തോമസ് ജിന്റോ യുടെ പിതാവിന്റെ സഹോദരന്‍, പായിപ്പാട് പഞ്ചായത്തു പ്രസിഡന്റ് രാജേന്ദ്ര കുറുപ്പ് എന്നിവരാണ് ആഭ്യന്തര മന്ത്രിയെ കണ്ട് ജിന്റോയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. ജിന്റോ തോമസ്സിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കര്‍ണ്ണാടക മലയാളി കോണ്‍ഗ്രസ് സെല്‍ പ്രസിഡന്റ് സുനില്‍ തോമസ് ആവശ്യപ്പെട്ടു.

 • 1
 •  
 •  
 •  
 •  
 •  
 •  
  1
  Share

Leave a Reply