ജിഡിപിക്കു പിന്നാലെ ആഗോള പട്ടിണി സൂചികയിലും കൂപ്പുകുത്തി ഇന്ത്യ .

Print Friendly, PDF & Email

ജിഡിപിക്കു പിന്നാലെ ആഗോള പട്ടിണി സൂചികയിലും ഇന്ത്യ കൂപ്പുകുത്തി. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ അയല്‍രാജ്യങ്ങളെ പിന്തള്ളി ലോകത്ത് പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടച്ചിരിക്കുകയാണ്. 107 രാജ്യങ്ങളുടെ പട്ടികയിൽ 94ാം റാങ്കിലാണ് ഇന്ത്യ. കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ പട്ടികയിൽ 102ാം സ്ഥാനത്തായിരുന്നു. ബംഗ്ലാദേശ് 75ാം റാങ്കിലും മ്യാന്മർ 78ാം റാങ്കിലും പാക്കിസ്ഥാൻ 88ാം സ്ഥാനത്തുമാണ്. നേപ്പാൾ 73ാം സ്ഥാനത്തും ശ്രീലങ്ക 64ാം സ്ഥാനത്തുമുണ്ട്. ഈ രണ്ട് രാജ്യങ്ങളും മോഡറേറ്റ് കാറ്റഗറിയിലാണ്. ദാരിദ്ര നിർമ്മാർജ്ജന പദ്ധതികൾ നടപ്പിലാക്കുന്നതിലെ പിഴവ്, കാര്യക്ഷമമായ നിരീക്ഷണം ഇല്ലാത്ത സ്ഥിതി, പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലെ പോരായ്മ തുടങ്ങിയവയാണ് ഇന്ത്യയുടെ മോശം സ്ഥിതിക്ക് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ താഴന്ന തലത്തിലാണെന്ന ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ‌എം‌എഫ്)ന്‍റെ കണക്ക് പുറത്തുവന്നതിനു പിന്നാലെ ആഗോള പട്ടിണി സൂചികയിലും ഇന്ത്യ അവസാന റാങ്കുകളില്‍ എത്തിനില്‍ക്കുന്നത് സാന്പത്തിക മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. അഞ്ച് വർഷം മുമ്പ് വരെ ഇന്ത്യയുടെ ആളോഹരി ജിഡിപി ബംഗ്ലാദേശിനേക്കാൾ 40 ശതമാനം കൂടുതലായിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശീനേക്കാളും താഴെ എത്തിയിരിക്കുന്നു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ‌എം‌എഫ്) – വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (ഡബ്ല്യുഇഒ) അനുസരിച്ച്, ബംഗ്ലാദേശിന്റെ പ്രതിശീർഷ ജിഡിപി 2020 ൽ 4 ശതമാനം വർധിച്ച് 1,888 ഡോളറായി ഉയര്‍ന്നു. എന്നാല്‍ ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി 10.5 ശതമാനം ഇടിഞ്ഞ് 1,877 ഡോളറായി കുറഞ്ഞു. അതായത് ബെഗ്ലാദേശിനേക്കാളും താഴെ. ദക്ഷിണേഷ്യയിലെ ഏറ്റവും ദരിദ്രമായ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. പാകിസ്ഥാനും നേപ്പാളും മാത്രമാണ് പ്രതിശീർഷ ജിഡിപി യില്‍ ഇന്ത്യക്ക് പിന്നിലുള്ളത്. ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് എന്നിവ ഇന്ത്യയേക്കാൾ മുന്നിലാണ്. ആറു വര്‍ഷത്തെ ഭരണം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ രാജ്യത്തിലെ ജനകോടകളെ കുത്തുപാള എടുപ്പിച്ചിരിക്കുകയാണ്. ‍മോദിയും കൂട്ടരും ഈ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത്….???

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *