ജാതി വ്യവസ്ഥ തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമം കേരളത്തിലും. വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Print Friendly, PDF & Email

നീണ്ട സമരങ്ങളിലൂടെ കേരളത്തില്‍ നിന്ന് അടിച്ചു പുറത്താക്കിയ അനാചാരങ്ങള്‍ പലതും അതിവേഗമാണ് തിരിച്ചുവരുന്നത്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളെ അടക്കി ഭരിക്കുന്ന പഴയ ജാതി വേര്‍തിരിവ് കേരളത്തിലേക്കും കടന്നുവരുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണുവാന്‍ തുടങ്ങി കഴിഞ്ഞു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ടോയിലറ്റ് എന്നത് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ജാതിതിരിച്ച് ടോയിലറ്റുകള്‍ നിര്‍മ്മിച്ചാലോ. ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി കൊണ്ടിരിക്കുന്നത് അത്തരം ജാതിതിരിച്ചുള്ള ടോയിലറ്റിന്‍റെ കഥയാണ്. തൃശൂർ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് ബ്രാഹ്മണന്മാര്‍ക്ക് മാത്രമായി ടോയിലറ്റ് നിര്‍മ്മിച്ചിരികക്കുന്നത്. ക്ഷേത്ര ഉത്സവത്തിനു പോയ അരവിന്ദ് എന്ന യുവാവ് പകര്‍ത്തിയ ചിത്രം അദ്ദേഹത്തിന്‍റെ സുഹൃത്ത് സുരേഷ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് കേരളത്തിലേക്കും പതുക്കെ പതുക്കെ കടന്നുവരുന്ന ജാതിമേല്‍ക്കോയ്മയുടെ നേര്‍കാഴ്ച വ്യാപകമായി ചര്‍ച്ച ആയിരിക്കുന്നത്.

ഈ ദൃശ്യം നവോത്ഥാന കേരളത്തിലേക്ക് അനാചാരങ്ങൾ അതിവേഗം കടന്നു വരുന്നതിന്റെ നേർക്കാഴ്ച്ചയാണെന്ന് ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് കുറിക്കുന്നു. “ബ്രാഹ്മണർക്കു പ്രത്യേകം ശുചിമുറികൾ എന്ന ബോർഡ് വെക്കുന്നതിലൂടെ ബ്രാഹ്മണർ മറ്റു മനുഷ്യരിൽ നിന്നും വേറിട്ട് നിൽക്കുന്നവരും സമൂഹം ഭയഭക്തിപൂർവ്വം ബഹുമാനിക്കപ്പെടേണ്ടവന്‍ ആണെന്നുമുള്ള സന്ദേശമാണ് നൽകുന്നത്. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെയാണ് ബ്രാഹ്മണർക്ക് സ്ഥാനമെന്നും അതുകൊണ്ട് ബ്രാഹ്മണാധിപത്യമുള്ള വ്യവസ്ഥിതി വരണമെന്നുമുള്ള ചിന്ത ഊട്ടി ഉറപ്പിക്കാനായുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് അരങ്ങേറുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമർത്ഥമായ ഇടപെടലുകളിലൂടെ കേരളജനത അറപ്പോടെയും വെറുപ്പോടെയും തിരസ്കരിച്ച പല ദുരാചാരങ്ങളേയും ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവിൽ സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നിർഭാഗ്യവശാൽ ഇന്ന് കേരളത്തിൽ നടക്കുന്നത്. സാക്ഷര കേരളത്തിന് അപമാനകരമാണ് ഇത്തരം സൂചനാ ബോർഡുകൾ” സുരേഷ് തന്‍റെ പെയ്സ് ബുക്കില്‍ എഴുതുന്നു.

  •  
  •  
  •  
  •  
  •  
  •  
  •