ഛബ്ബാര്‍ തുറമുഖം ഉദ്ഘാടനം ചെയ്തു

Print Friendly, PDF & Email

പാകിസ്താന്‍ ചൈനയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഗ്വാദാര്‍ തുറമുഖത്തിന് വെല്ലുവിളിയായി അഫ്ഘാനിസ്ഥാനിലെ ഛബ്ബാറില്‍ ഇന്ത്യ നിര്‍മ്മിച്ച തുറമുഖത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി ഉദ്ഘാടനം ചെചെയ്തു. അഫ്ഘാനിസ്ഥാന്‍, ഇറാന്‍ ഇന്ത്യ എന്നീരാജ്യങ്ങള്‍ തമ്മിലുള്ള ത്രിരാഷ്ട്ര കരാറിന്റെ ഭാഗമായി ആണ് ഛബ്ബാര്‍ തുറമുഖം നിര്‍മ്മിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇറാന്‍ ചരക്കു കപ്പലുകള്‍ ഛബ്ബാര്‍ തുറമുഖത്തേക്ക് അയച്ചു. ഒരാഴ്ചക്കുള്ളില്‍ ഛബ്ബാര്‍ തുറമുഖം വഴിയുള്ള വ്യാപാരം ഇന്ത്യ സജീവമാക്കും ഇതോടെ ഗള്‍ഫ് മേഖലയില്‍ ഇന്ത്യക്ക് വ്യാപാരാധിപത്യം ഉറപ്പിക്കുവാന്‍ കഴിയും.

ഇറാന്റെ അധീനതയില്‍ അഫ്ഘാനിസ്ഥാനിലെ മര്‍ക്കാന്‍ തീരത്ത് സിസ്റ്റാന്‍-ബാലൂചിസ്ഥാന്‍ പ്രൊവിന്‍സില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ഛബ്ബാര്‍ തുറമുഖം ഇറാനിന് നേരിട്ട് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എത്തിച്ചേരുവാന്‍ കഴിയുന്ന ഏക തുറമുഖമാണ്. ദുബായില്‍ നിന്ന് 353NMI (നോട്ടിക്കല്‍ മൈല്‍) 406 മൈലും, ടര്‍ക്കിയുടെ സറാക്കാസ് പോര്‍ട്ടുമായി 1135 മൈലും അടുത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഗള്‍ഫ് മേഖലയില്‍ വാണിജ്യ ആധിപത്യം സ്ഥാപിക്കുവന്‍ ഈ തുറമുഖത്തിനു കഴിയും. മുബൈല്‍ നിന്ന് ഛബ്ബാറര്‍ പോര്‍ട്ടിലേക്ക് 843 NMI(970മൈല്‍) മാത്രമാണ് ദൂരം. അതിനാല്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള വാണിജ്യത്തില്‍ ഛബ്ബാര്‍ തുറമുഖം ഇന്ത്യക്ക്ു മുമ്പില്‍ വിശാല വാതായനങ്ങളാണ് തുറന്നിടുക. ഛബ്ബാര്‍ തുറമുഖത്തെ ഫ്രീ ട്രെയിഡ് സോണ്‍ ആക്കി മാറ്റികൊണ്ട് സെന്‍ട്രല്‍ ഏഷ്യയുമായി റെയില്‍-റോഡ് ഗതാഗത സൗകര്യം വിപുലപ്പെടുത്തുന്നതോടെ സെന്‍ട്രല്‍ ഏഷ്യയുടെ വാണിജ്യ കവാടമായി മാറുകയും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ ഹബ്ബായി രൂപപ്പെടുകയും ചെയ്യും.

ഈ സാഹചര്യം മുതലാക്കുവാനായി ചൈന പാക്കിസ്ഥാനുമായി ചേര്‍ന്ന് മക്കറാന്‍ തീരത്തു തന്നെ ഛബ്ബാറില്‍ നിന്ന് കേവലം 72 കിലോമീറ്റര്‍(45മൈല്‍) അകലെ ഗ്വാദാറില്‍ തുറമുഖം വികസിപ്പിക്കുവാന്‍ ആരംഭിച്ചിരുന്നു. പഴയ സില്‍ക്ക് റൂട്ട് പാതയിലൂടെ റയില്‍ -റോഡ് സൗകര്യം വിപുലപ്പെടുത്തി പാക്കിസ്ഥാന്‍-ബലൂചിസ്ഥാന്‍ വഴി ഗ്വാദാറില്‍ എത്തിച്ചേരുകയും ഗള്‍ഫ് മധ്യേഷ്യ മേഖലയില്‍ വ്യാപാര ആധിപത്യം സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു ചൈനയുടെ ലക്ഷ്യം. അതോടൊപ്പം ഗ്വാദാര്‍ തുറമുഖം ചൈനയുടെ നിയന്ത്രണത്തിലാകുന്നതോടെ അറേബ്യന്‍ കടലിലും ചൈനക്ക് സൈനിക സാന്നി്ദ്ധ്യം ഉറപ്പിക്കുന്നതിനും ഇന്ത്യയെ വളയുന്നതിനും കഴിയും ഈ സാഹചര്യത്തെ തടയുന്ന നീക്കമായിരുന്നു ഇറാനും അഫ്ഘാനിസ്ഥാനുമായി ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്ത്യ നടത്തിയത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply