ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ രവീന്ദ്രന് മൂന്നാം തവണയും ഇഡിയുടെ നോട്ടീസ്. 10ന് ഹാജരാവണം.

Print Friendly, PDF & Email

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ 10ന് ഇഡി ചോദ്യം ചെയ്യും. 10 ന് ഹാജരാക്കാൻ ഇ ഡി നോട്ടീസ് നൽകി. തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസംതന്നെയാണ് രവീന്ദ്രനെ ചോദ്യം ചെയ്യന്നത്. ഇത് മൂന്നാം തവണയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.എം.രവീന്ദ്രന് ഇ.ഡി.നോട്ടീസ് നല്‍കുന്നത്.

ആദ്യ തവണ കോവിഡ് ബാധിച്ചു എന്നതിന്‍റെ പേരിലും രണ്ടാം തവണ കോവിഡാനന്തര ചികിത്സക്ക് ആശുപത്രയില്‍ പ്രവേശിച്ചു എന്ന പേരിലും ചോദ്യം ചെയ്യലിനായി രവീന്ദ്രന്‍ ഹാജരായിരുന്നില്ല. ഇത് വിവാദമാവുകയും രവീന്ദ്രന്‍റെ കോവിഡ് ചികിത്സ തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് തുടർന്ന് സിപിഎം ഇടപെടുകയും രവീന്ദ്രൻ ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്ക് ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമന്നും അതിനാല്‍ ഗുരുതര പ്രശ്നങ്ങളില്ലെങ്കിൽ എത്രയും പെട്ടന്ന് ഹാജരാകണമെന്ന് നിര്‍ദ്ദേസിക്കുകയും ചെയ്തു. ഇഡിയാകട്ടെ നിലപാട് കടുപ്പിക്കുകയും രവീന്ദ്രന്‍റെ ചികിത്സാ വിവരങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജനോട് ആവശ്യപ്പെടുകയും. രവീന്ദ്രന്‍റെ ബെനാമി സ്വത്തുക്കളെന്ന് കരുതപ്പെടുന്ന സ്ഥാപനങ്ങളില്‍ റെയിഡു നടത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് രവീന്ദ്രന്‍ ഹോസ്പിറ്റല്‍ വാസം അവസാനിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് പിന്നാലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രനെ കൂടി ചോദ്യം ചെയ്യുന്നത് സിപിഎംന് കനത്ത അടിയായി മാറുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് ഈ ചോദ്യം ചെയ്യല്‍. തിരഞ്ഞെടുപ്പുനാളില്‍ തന്നെ ചോദ്യം ചെയ്യല്‍ നടക്കുന്പോള്‍ സ്വാഭാവികമായും രവീന്ദ്രന്‍റെ ചോദ്യം ചെയ്യലിലേക്കാവും മാധ്യമ ശ്രദ്ധയും അതോടൊപ്പം ജനശ്രദ്ധയും മാറുക. തിരഞ്ഞെടുപ്പിന്‍റെ മൂര്‍ദ്ധന്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ പൊതുജന ചര്‍ച്ചയിലേക്ക് വീണ്ടും വഴിതിരിച്ചുവിടുന്നത് സിപിഎംനോ ഇടതുമുന്നണിക്കോ ഒട്ടും താല്‍പ്പര്യപ്പെടുന്നില്ല. പക്ഷെ, രവീന്ദ്രന് ഇക്കുറി ഹാജാരാകാതിരിക്കുവാനും കഴിയില്ല. അതിനു ശ്രമിച്ചാല്‍ അറസ്റ്റ് തുടങ്ങിയ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ഇഡി നിര്‍ബ്ബന്ധിതമാവും.

  •  
  •  
  •  
  •  
  •  
  •  
  •