ചൈനുമായുള്ള ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍സ്

Print Friendly, PDF & Email

ഇന്ത്യ-ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹീറോ സൈക്കിൾസുമായി ചൈനയുടെ 900 കോടി രൂപയുടെ വ്യാപാരബന്ധം അവസാനിപ്പിക്കുന്നു. ഹീറോ സൈക്കിൾസ് മാനേജിംഗ് ഡയറക്ടർ പങ്കജ് മുഞ്ജൽ അറിയിച്ചു. ജര്‍മ്മന്‍ കന്പനിയായ യുണൈറ്റഡ് സൈക്കിൾസ് പാർട്‌സ് ആൻഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സാങ്കേതിക സഹായം വാഗ്ദാനം ചെയ്തതിന് തൊട്ടു പിന്നാലെയാണ് ചൈനക്കെതിരെ തീരുമാനവുമായി ഹീറോ സൈക്കിൾസ് രംഗത്തെത്തിയത്.വരുന്ന മൂന്ന് മാസത്തിനുള്ളിൽ ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ് നടത്താനിരിക്കുകയായിരുന്നു ഹീറോ സൈക്കിള്‍. എന്നാൽ ഇന്ത്യ-ചൈനാ അതിർത്തി സംഘർഷം നിലനിൽക്കുന്നതിനാൽ ഞങ്ങൾ ചൈനയുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കുകയാണെന്നും ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പ്രതിജ്ഞാ ബന്ധരാണെന്നും അദ്ദേഹം പറഞ്ഞു. നാളിതുവരെ ഹീറോ സൈക്കിള്‍സിനാവശ്യമായ പാര്‍ട്സുകള്‍ ചൈനയില്‍ നിന്നായിരുന്നു ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്.

ചൈനയുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ ജർമ്മനിയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാനാണ് കമ്പനിയുടെ നീക്കം. ഹീറോ സൈക്കിൾസിന്റെ പുതിയ ഒരു പ്ലാന്റ് ജർമ്മനിയിൽ ഉടന്‍ തുടങ്ങും. കഴിഞ്ഞ കുറേ മാസങ്ങളായി ലോകത്ത് സൈക്കിളിന്റെ ആവശ്യകത കൂടിവരുന്ന സാഹചര്യമാണുള്ളത്. അതിനാല്‍, ഹീറോ സൈക്കിൾസിന്റെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയാണെന്നും പങ്കജ് മുഞ്ജൽ പറഞ്ഞു

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *

Pravasabhumi Facebook

SuperWebTricks Loading...