ചെങ്കോട്ട സ്വന്തമാക്കിയ ഡാല്‍മിയ ഗ്രൂപ്പിന് കോടികള്‍ ലാഭം
ചെങ്കോട്ടയുടെ നടത്തിപ്പ് അവകാശം സ്വന്തമാക്കിയ ഡാല്‍മിയ ഗ്രൂപ്പിന് കൊള്ള ലാഭം കൊയ്യാനുള്ള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. 25 കോടിക്ക് ധാരണാപത്രം ഒപ്പു വച്ച ഡാല്‍മിയ ഗ്രൂപ്പിന് അഞ്ച് വര്‍ഷം കൊണ്ട് സന്ദര്‍ശകരുടെ പ്രവേശന നിരക്കില്‍ നിന്നു മാത്രം 90 കോടി രൂപയ്ക്ക് മുകളില്‍ വരുമാനം കിട്ടും. ചെങ്കോട്ടയില്‍ വിദേശികള്‍ക്ക് 500 രൂപയും മറ്റുള്ളവര്‍ക്ക് 35 രൂപയുമാണ് പ്രവേശന ഫീസ്. നടത്തിപ്പവകാശം കിട്ടിയതോടെ ടിക്കറ്റ് നിരക്കില്‍ നിന്ന് മാത്രം ഡാല്‍മിയ ഗ്രൂപ്പിന് പ്രതിവര്‍ഷം 18 കോടി രൂപയുടെവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 25 കോടി രൂപയ്ക്കാണ് അഞ്ച് വര്‍ഷത്തെ പരിപാലന ചുമതല ഡാല്‍മിയ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഒന്നര വര്‍ഷം കൊണ്ട് തന്നെ മുടക്ക് മുതല്‍ തിരച്ച് പിടിക്കാം. ഇതിന് പുറമേ പരസ്യ ലാഭവും, പാര്‍ക്കിങ് ഫീസും, ലൈറ്റ് ഷോകളടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയും കമ്പനിക്ക് അധിക വരുമാനവും സ്വന്തമാക്കാം
2017 കേന്ദ്ര ബജറ്റില്‍ 2738.47 കോടി രൂപയാണ് സാംസ്കാരിക വകുപ്പിന് വകയിരുത്തിയത്. 867 കോടി ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിന് അനുവദിച്ചു. കഴിഞ്ഞ ബജറ്റില്‍ ഇത് 974 കോടിയായും വര്‍ധിപ്പിച്ചു. ഇതിന് പുറമേ താജ്മഹല്‍, കുത്തബ് മിനാര്‍ അടക്കമുള്ള 64ഓളം ചരിത്ര സ്മാരകങ്ങളുടേയും പ്രവര്‍ത്തന ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിനായി സാംസ്കാരിക വകുപ്പ് കോടികള്‍ ചിലവഴിക്കുമ്പോളാണ് സ്വകാര്യ കമ്പനികള്‍ക്ക് നേട്ടം ഉണ്ടാക്കുന്ന ഈ സര്‍ക്കാര്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.
6 - 6Shares