ചിറകു മുളച്ച് കണ്ണൂര്‍
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിനു സമര്‍പ്പിച്ചു. 9.30 ന് ഡിപ്പാർച്ചർ ഹാളിൽ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 വിമാനം 185 യാത്രക്കാരുമായി10.5ന് കണ്ണൂരിന്റെ ആകാശ നീലിമയിലേക്ക് പറന്നുയര്‍ന്നപ്പോള്‍ കണ്ണൂരിന്റെ സ്വപ്ങ്ങള് വാനോളമുയരുകയായിരുന്നു. ഇന്ന് വൈകീട്ട് തന്നെ ഈ വിമാനം കണ്ണൂരില്‍ തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തുന്ന വ്ധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
അധികം വൈകാതെ തന്നെ ദിനംപ്രതി 13 ആഭ്യന്തര സര്‍വ്വീസും 7 അന്തര്‍ ദേശീയ സര്വ്വീസുകളുമടക്കം 20 സര്‍വ്വീസുകള്‍ ഉഡാന്‍ സ്കീമില്‍( ) ആരംഭിക്കുമെന്ന് കിയാല്‍ അധികൃതര്‍ പറയുന്നു. ഡല്‍ഹി ബെംഗളൂരു, ചെന്നൈ, ഗോവ, സോളാപൂര്‍, ഗാസിയബാദ്, ഹൂബ്ലി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ആദ്യം സര്‍വ്വീസുകള്‍ ആരംഭിക്കുക. ഇന്‍ഡിഗോ ആറ് സര്‍വ്വീസുകളും സ്പൈസ് ജെറ്റ് നാലു സര്വ്വീകുകളുമാണ് പ്രതിദിനം നടത്തുക.
എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ്, ഗോ എയര്‍, തുടങ്ങിയ വിമാനകന്പനികളാണ് അന്തര്‍ദേശീയ സര്‍വ്വീസുകള്‍ നടത്തുകഅബുദാബിക്കു പുറമേ ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. താമസംവിന മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.
6 - 6Shares