ക്യാംപിലെത്തിയത്‌ 10,28,073 പേര്‍: ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 210 കോടി രൂപ, 160 കോടി രൂപയുടെ വാഗ്ദാനം

Print Friendly, PDF & Email

പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അവലോകന യോഗത്തില്‍ എടുത്ത പ്രധാന തീരുമാനങ്ങളെപ്പറ്റിയും അടിയന്തര നടപടികളെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്:

കസ്റ്റംസ് തീരുവ ഒഴിവാക്കി                                                                                                            ദുരിതാശ്വാസത്തിനായി വിദേശത്തുനിന്നയക്കുന്ന സാധനങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണിത്. ജി.എസ്.ടിയും ഈടാക്കില്ല.

കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം:  സംസ്ഥാനത്ത് വ്യാപകമായ കൃഷിനാശം ഉണ്ടായ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. വായ്പാ തിരിച്ചടവ് അഞ്ച് വര്‍ഷത്തേക്ക് പുനക്രമീകരിക്കും. തിരിച്ചടവ് വീഴ്ച്ചക്ക് സര്‍ഫാസി നിയമപ്രകാരം നടപടി ഉണ്ടാവില്ല. 

നനഞ്ഞ നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ മാറ്റി നല്‍കും:
നനഞ്ഞ് കേടുപാടുകള്‍ വന്ന നോട്ടുകള്‍ ബാങ്കുള്‍ വഴി മാറ്റി നല്‍കാമെന്ന് റിസരര്‍വ്വ് ബാങ്ക് അറിിച്ചു.

ക്യാംപില്‍ അടയാളങ്ങളും കൊടികളും വേണ്ട
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില് ഏര്‍പ്പെടുന്ന ചിലരെങ്കിലും ചില അടയാളങ്ങളോടു കൂടി ക്യാംപിലേക്കു പോവണമെന്നാണ് പറയുന്നത്. ക്യാംപില്‍ എല്ലാവരും ഒരുപോലെയാണ്. നമ്മള്‍ സഹായിക്കാനാണ് തയ്യാറാവേണ്ടത്. ഓരോരുത്തരുടേയും പ്രത്യക അടയാളം പ്രകടിപ്പിക്കാനല്ല തയ്യാറാകേണ്ടത്.

ആഘോഷങ്ങള്‍ ഒഴിവാക്കണം:
ഓണാഘോഷം നമ്മള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. അതുപോലെ, കല്യാണം പോലുള്ള ചടങ്ങുകളില്‍ ആര്‍ഭാടം വേണ്ടെന്നു വയ്ക്കണം. ആര്‍ഭാടം ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സംഭാവന നല്‍കണമെന്നും ഇതൊരു പൊതുവായ അഭ്യര്‍ഥനയാണെന്നും അദ്ദേഹം പറഞ്ഞു.

വീടൊഴിഞ്ഞു പോയവരുടെ പോയവരുടെ വീടുകളില്‍ നിന്ന് യാതൊന്നും എടുക്കാതിരിക്കുക:
ആളുകള്‍ വീടൊഴിഞ്ഞുപോയപ്പോള്‍ അവിടെ എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുന്ന അപൂര്‍വ്വ സംഭവങ്ങളും ഉണ്ടായി. തെറ്റായ ഈ പ്രവണതകള്‍, ഒറ്റപ്പെട്ടതെങ്കിലും ജാഗ്രത പുലര്‍ത്തുക

അനാവശ്യ പിരിവുകള്‍ ഒഴിവാക്കുക:                                                                                          ദുരിതാശ്വാസമെന്നു പറഞ്ഞുകൊണ്ട് ഫണ്ട് ശേഖരിക്കാന്‍ ചില തെറ്റായ രീതികള്‍ സ്വീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ദുരിതാശ്വാസത്തിനുള്ള ഫണ്ട് ശേഖരണമല്ല. അതനുവദിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശസ്വയംഭരണ ദുരിതാശ്വാസ ഫണ്ടെന്ന പേരില്‍ പിരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അതും ശരിയല്ല, മുഖ്യമന്ത്രിയുടെ നിധിയില്‍ മാത്രമാണ് നല്‍കേണ്ടത്. നേരിട്ടു നല്‍കുന്നതിനുള്ള നടപടികള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

  മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം:                                                                       ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മത്സ്യ തൊഴിലാളികളെ ആദരിക്കും:     യുവതീയുവാക്കള്‍കേരള്ത്തിന്റെ തിളങ്ങുന്ന അധ്യായംആണ്അവര്‍ക്ക് 29ന് തിരുവനന്തപുരത്തു വച്ച് ആദരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ പരിപാടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികളും പങ്കെടുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവര്‍ക്ക് എത്താന്‍ സൗകര്യം ചെയ്തുകൊടുക്കണം.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിവര്‍ ചെയ്തത് നിസ്തുല പ്രവര്‍ത്തനങ്ങള്‍: ജനങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി സ്വയമേവ രംഗത്തിറങ്ങിയ യുവതീ യുവാക്കള്‍. യുവജനങ്ങള്‍ ആരുടെയും നിര്‍ദേശമോ സമ്മതമോ ഇല്ലാതെ സ്വയം മുന്നിട്ടിറങ്ങി. ഇതും രക്ഷാപ്രവര്‍ത്തനത്തിലെ തിളങ്ങുന്ന അധ്യായമാണ്. ഇവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. നമ്മുടെ യുവത്വം ത്യാഗസന്നദ്ധതയുടെയും സേവനതല്‍പരതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും പാതയില്‍ തന്നെയാണ്.

മോട്ടോര്‍വാഹന ഉടമകളുടെ സഹകരണമാണ് രക്ഷാപ്രവര്‍ത്തനത്തിന് വലിയ സഹായകരമായത്. ഇതിലെ െ്രെഡവര്‍മാരുടെ കരളുറപ്പ് പലരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിച്ചു.

നമ്മുടെ നാട്ടിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. തദ്ദേശസ്ഥാപനങ്ങളാണ് അതിന് നേതൃത്വം നല്‍കേണ്ടത്.

ഊന്നല്‍ പുനര്‍നിര്‍മാണത്തിന്                                                                                         നമ്മുടെ നാടിന്റെ പുനര്‍നിര്‍മാണത്തിനാണ് ഇനി ഊന്നല്‍ നല്‍കുന്നത്. ഭാരിച്ച ഉത്തരവാത്തമാണ് നമ്മുടെ മുന്നിലുള്ളത്. ഇതു പരിഹരിക്കാനുള്ള വിഭവം ഒരുക്കുക എന്നത് ഏറ്റവും ശ്രമകരമായ ദൗത്യമാണ്. നാശനഷ്ടം കൃത്യമായി കണക്കാക്കിയിട്ടില്ല. 20,000 കോടി രൂപയുടെ കണക്കാണ് പ്രധാനമന്ത്രി വന്ന സമയത്ത് നമ്മള്‍ കാണിച്ചത്.

സ്വാഭാവികമായും ഇതു കൂടും. ഇത് ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പദ്ധതിത്തുകയിലും കൂടുതലാണ്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഈ പ്രളയം വമ്പിച്ച ആഘാതം ഏല്‍പ്പിച്ചു. ഇതു കണ്ടുകൊണ്ട് ഇടപെട്ടാലേ വികസന മുരടിപ്പില്ലാതെ മുന്നോട്ടുപോകാനാവൂ.

ഇതുകൂടാതെ, വളര്‍ത്തുമൃഗങ്ങള്‍, ജീവിതസാഹചര്യം തുടങ്ങി മറ്റു ചെലവുകള്‍ വേറെയാണ്. ഇതെല്ലാം ചേര്‍ത്ത് ഒരു പഞ്ചവത്സര പദ്ധതിക്കു തുല്യമാണ് നിര്‍മാണ, പുനരുജ്ജീവ പദ്ധതിക്കാണ് തയ്യാറാവേണ്ടത്. കേരളം പോലുള്ള കൊച്ചു സംസ്ഥാനത്തിന് കനത്ത വെല്ലുവില്‍യാണിത്. ഇവിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദാരമായ പിന്തുണ വേണ്ടിവരുന്നത്.

ദുരിതാശ്വാസ നിധി: ഇതുവരെ ലഭിച്ചത് 210 കോടി രൂപ. ഓണ്‍ലൈന്‍ വഴി ലഭിച്ച 45 കോടി രൂപ ഉള്‍പ്പെടെ 210 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കു ഇതുവരെ ലഭിച്ചത്. ഇതുകൂടാതെ, 160 കോടി രൂപയുടെ വാഗ്ദാനവും ലഭിച്ചു.

സഹായം ഏതു രീതിയില്‍ അയക്കുന്നതിനും പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ ഇനിയും ഏറെ ചെയ്യാനുണ്ട്. ഇതൊരു വലിയ പ്രതിസന്ധിയാണ്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ല. ഇത് നമുക്ക് അതിജീവിക്കാനാവും. നാം മഹാദുരന്തത്തെ അഭിമുഖീകരിച്ചപ്പോള്‍ ഒറ്റക്കെട്ടായി നിന്നതു തന്നെയാണ് ഈ ആത്മവിശ്വാസം. ലോകത്തെ മനുഷ്യസ്‌നേഹികളാകെ നമ്മെ പിന്തുണയ്ക്കുന്നു. നാം ഒന്നായി നില്‍ക്കുകയും സഹായങ്ങള്‍ എത്തുകയും ചെയ്യുമ്പോള്‍ ഈ പ്രതിസന്ധി മറികടക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

*എല്ലാ ക്യാംപുകളിലും അടുക്കള സജ്ജീകരിച്ച് ഭക്ഷണം അവിടെത്തെന്നെ പാചകം ചെയ്യണം

*ഓരോ ക്യാംപിലും ഒരു ഡോക്ടറെ നിയമിക്കണം

*ക്യാംപില്‍ നിന്ന് ആശുപത്രിയില്‍ കൊണ്ടുപോകേണ്ടവരെ അതുചെയ്യും
ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, 12 നഗരസഭകള്‍ പണി തുടങ്ങി, 72 പഞ്ചായത്തുകളില്‍ നടപടി എടുത്തു

*26 ലക്ഷം ഉപയോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങി. മുഴുവനും വീടുകളാണ്. ഇത് ഉടന്‍ പുന:സ്ഥാപിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്നും ബോര്‍ഡ് തീരുമാനിച്ചു

(Visited 35 times, 1 visits today)
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
  2
  Shares