കോവിഡുമായി പൊരുത്തപ്പെട്ട് ജീവിക്കുവാന്‍ തയ്യാറെടുത്ത് കര്‍ണാടക. നിയന്ത്രണങ്ങള്‍ നീക്കുന്നു.

Print Friendly, PDF & Email

അവസാനം കോവിഡുമായി പൊരുത്തപ്പെട്ട് ജീവിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കര്‍ണാടകം. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഓരോന്നോരോന്നായി നീക്കി തുടങ്ങിയിരിക്കുകയാണ്. ആദ്യമായി പുറത്തുനിന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ ആണ് പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നത്. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ഇനി ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കി. സംസ്ഥാന അതിര്‍ത്തികള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പരിശോധനയും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. കൈകളില്‍ ക്വോറന്റൈന്‍ മുദ്ര പതിക്കുന്ന രീതിയും ആരോഗ്യവകുപ്പ് അവസാനിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിമാനതാവളങ്ങളിലോ റെയില്‍വേ സ്റ്റേഷനുകളിലോ ബസ്റ്റാന്‍റുകളിലോ പ്രവേശക്കുന്നവര്‍ സ്വയം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥാപിക്കുന്ന രീതിയും ഇനി മുതല്‍ കര്‍ണാടകത്തില്‍ ആവശ്യമില്ല.

നിര്‍ബ്ബന്ധിത കോറന്‍റയിന്‍ ഒഴിവാക്കി സ്വയം നിരീക്ഷണമാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. പുറത്തുനിന്ന് വരുന്ന ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ വീടുകളില്‍ സ്വയം ക്വോറന്‍റയിനില്‍ പോയി എത്രയും വേഗം ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ആപ്തമിത്ര – 14410 എന്ന നന്പറില്‍ വിളിച്ച് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. കൂടാതെ പുറത്തു നിന്നു വരുന്നവര്‍ സ്വയം നിരീക്ഷിച്ച് 14 ദിവസത്തേക്ക് വീടുകളില്‍ ഇരിക്കണമെന്ന ഉപദേശവും കര്‍ണാട ആരോഗ്യ വകുപ്പ് നല്‍കുന്നുണ്ട്.

സംസ്ഥാനത്തിന്‍റെ അകത്തോ സംസ്ഥാനങ്ങള്‍ തമ്മിലോ ഉള്ള യാത്രകള്‍ക്കോ ചരക്ക് ഗതാഗതത്തിനോ യാതൊരു നിയന്ത്രണങ്ങളും പാടില്ല എന്ന് ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശം പാലിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തു കളഞ്ഞിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *

Pravasabhumi Facebook

SuperWebTricks Loading...