കോണ്‍ഗ്രസ് സഖ്യ താല്‍പര്യം വീണ്ടും അറിയിച്ച് കേജരിവാള്‍.

Print Friendly, PDF & Email

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുവാന്‍ തയ്യാറാണെന്ന് പരസ്യമായി ആവശ്യപ്പെട്ട് കേജരിവാള്‍ രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ഡല്‍ഹിയില്‍ ബി ജെ പി യ്ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഇത് കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ലെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്,. ആം ആദ്മി പാര്‍ട്ടി മുന്‍കൈ എടുത്തിട്ടും സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടിറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് രണ്ടാം പ്രവശ്യമാണ് കോണ്‍ഗ്രസ്സുമായി സഖ്യ സന്നദ്ധത പരസ്യമായി പറഞ്ഞ് കേജരിവാള്‍ രംഗത്തുവരുന്നത്.

 • 4
 •  
 •  
 •  
 •  
 •  
 •  
  4
  Shares