കോടമഞ്ഞില്‍ ഒരു പൈതൽ മല യാത്ര

Print Friendly, PDF & Email

കാട് കാണണോ…പ്രകൃതിയുടെ സൗന്ദര്യമറിയണോ…വരൂ…ഇവിടേക്ക്.. മേഘങ്ങള്‍ ഭൂമിയെ ചുംബിക്കുന്ന പര്‍വത നിരയിലേക്ക്…പൈതല്‍ മലയിലേക്ക്…

തണുപ്പും സൗന്ദര്യവും മൂന്നാറിന്റെ കുത്തകയാണെന്ന് കരുതിയെങ്കിൽ തെറ്റി. കണ്ണൂരിനുമുണ്ട് മൂന്നാറിനെപ്പോലെ സുന്ദരമായൊരു ഇടം. അതാണ് പൈതൽ മല..

കോടമഞ്ഞു കലര്‍ന്ന തണുത്ത ഇളം കാറ്റ്… തൊട്ടുരുമ്മി പറക്കുന്ന അപൂര്‍വയിനം ശലഭങ്ങളും കുഞ്ഞുപക്ഷികളും… പ്രകൃതി ആസ്വാദകര്‍ക്കും സാഹസിക യാത്രക്കാര്‍ക്കും ഏറെ പ്രിയപ്പെട്ട സഞ്ചാരകേന്ദ്രം. പ്രകൃതിയുടെ നിറചാര്‍ത്തിനുള്ള കൈയൊപ്പേകി കാഴ്ചയുടെ വസന്തം വിരിയുന്ന പൈതല്‍മല. കണ്ണൂരിന്‍റെ മൂന്നാറെന്നു വേണമെങ്കില്‍ പൈതല്‍മലയെ വിശേഷിപ്പിക്കാം. ആനയുടെ രൂപം പൂണ്ടു തലയുയര്‍ത്തി നില്‍ക്കുന്ന പൈതല്‍മല നിബിഡമായ കുടകു മലനിരകളുടേയും അറബിക്കടലിന്‍റേയും വളപട്ടണം പുഴയുടേയുമെല്ലാം മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കും. കടുത്ത വേനലിലും വറ്റാത്ത നീരുറവകള്‍, നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുല്‍മേടുകള്‍, സൂര്യാസ്തമയത്തിന്‍റെ വര്‍ണവിസ്മയം, പൈതല്‍മല ഒരുക്കുന്ന കാഴ്ചയുടെ വിസ്മയങ്ങള്‍ ഏറെയാണ്

(Visited 69 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...