കേരളം ലോക്‍ ഡൗണിലേക്ക്…

Print Friendly, PDF & Email

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളമാകെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ലോക്‍ഡൗണിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 31 വരെയാണ് ലോക്‍ഡൗണ്‍. ലോക്‍ ഡൗണിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ അതിര്‍ത്തികളെല്ലാം അടക്കും. അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമേ സംസ്ഥാനനത്ത് ഉണ്ടാവുകയുള്ളൂ. പൊതു ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തും. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. റെസ്റ്റോറന്‍റുകളില്‍ ഭക്ഷണം കഴിക്കുവാന്‍ അനുവദിക്കില്ല. എന്നാല്‍ ഹോം ഡലിവറി അനുവദിക്കും. രാവിലെ 7മണിമുതല്‍ വൈകുന്നേരം 5വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുവാന്‍ പാടുള്ളൂ. മെഡിക്കല്‍ ഷോപ്പുകള്‍ പെട്രോള്‍ പന്പുകള്‍ തുറക്കുവാന്‍ അനുവദിക്കും. ആരാധനാലയങ്ങളില്‍ ഭക്തജനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അസാധാരണ സാഹചര്യങ്ങളിലൂടെ ആണ് കടന്നുപപോകുന്നത്. ഇപ്പോള്‍തന്നെ കൊറോണ വൈറസുകളുടെ വ്യാപനം നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല എങ്കില്‍ പിന്നീട് അതിനെ പറ്റി ചിന്തിക്കുവാന്‍ പോലും അവസരം കിട്ടില്ല എന്നു വരാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •