കേരളം നിപ്പയെ കീഴടക്കി, നിപ്പ വൈറസ് വ്യാപനം അവസാനിച്ചു. ആരോഗ്യ വകുപ്പിന് അഭിനന്ദനങ്ങള്‍

Print Friendly, PDF & Email

കേരളം നിപ്പയെ കീഴടക്കി, നിപ്പ വൈറസ് വ്യാപനം അവസാനിച്ചു. പുതിയതായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപെടാത്ത സാഹചര്യത്തില്‍ വൈറസ് വ്യാപനം അവസാനിച്ചുവെന്ന് കേരള ആരോഗ്യവകുപ്പു മന്ത്രി കെ. കെ. ശൈലജടീച്ചറാണ് കോഴിക്കോട് കളേക്ട്രറ്റില്‍ ചേര്‍ന്ന നിപ്പ അവലോകന യോഗത്തില്‍ ഈ പ്രഖ്യാപനം നടത്തിയത്. മെയ് 31ന് ശേഷം നിരീക്ഷണ പട്ടികയിലുള്ള ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലായിരുന്നു പ്രഖ്യാപനം. നിരീക്ഷണ പട്ടികയില്‍ ജൂണ്‍ 12 വരെ 2,649 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍1,430 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. നിപ്പ രോഗം ബാധിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി നാളെയും രണ്ടാമത്തെ രോഗി 14 നും ആശുപത്രി വിടുമെന്നും മന്ത്രി അറിയിച്ചു.

ജൂണ്‍ 12 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുമെന്ന് കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വ്യക്തമാക്കി. അതേസമയം സ്ഥിതിഗതികള്‍ തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 • 1
 •  
 •  
 •  
 •  
 •  
 •  
  1
  Share