കേന്ദ്ര സർക്കാറിന്‍റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി

Print Friendly, PDF & Email

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്‍റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. മെയ് മൂന്നുവരെയാണ് നിയന്ത്രണങ്ങള്‍ ഉണ്ടാവുക. എന്നാല്‍ ഏപ്രിൽ 20 മുതൽ ചില ഇളവുകള്‍ പ്രാബല്യത്തിൽ വരും. കൊവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. പൊതു വാഹന ഗതാഗതങ്ങള്‍ ഉണ്ടാവില്ല. ആരാധനാലയങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. ഇനി മുതല്‍ പൊതു സ്ഥലത്ത് തുപ്പുന്നത് കുറ്റകരമാകും. പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1. വിനോദ സഞ്ചാരികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളും ഹോംസ്‌റ്റേകളും തുറക്കാന്‍ അനുമതി.
2. പോസ്റ്റോഫീസുകളും തുറക്കാം. ഐടി സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം.
3. കമ്പോളങ്ങളും തുറക്കാം.
4. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം.
5. രാജ്യത്തുടനീളം കൊറിയർ സർവീസുകളും ഏപ്രിൽ 20 മുതൽ പ്രവർത്തനം ആരംഭിക്കാം
6.റോഡ് നിർമാണം, കെട്ടിട നിർമാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.
7.തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി.
8.അവശ്യ വസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും.
9.മദ്യം, സിഗരറ്റ് വില്‍പനയ്ക്ക് നിരോധനം.
10. മെഡിക്കല്‍ ലാബുകള്‍ക്ക് തുറക്കാം.
11.ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളിലുള്ളവര്‍ക്ക്‌ യാത്രാനുമതി.                                                                                  12. അന്തര്‍സംസ്ഥാന ചരക്കു കടത്തിനു അനുമതി.

  •  
  •  
  •  
  •  
  •  
  •  
  •