കേന്ദ്രമന്ത്രിസഭ രാജിവച്ചു. 30ന് സത്യപ്രതിജ്ഞ ?

Print Friendly, PDF & Email

അവസാന കേന്ദ്ര മന്ത്രിസഭാ യോഗത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ട് രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്തേക്കും.

. ഇന്നോ നാളേയോ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം മോദിയെ നേതാവായി തെരഞ്ഞെടുക്കും. 26ന് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദവുമായി രാഷ്ട്രപതിയെ കാണും. 30നാകും സത്യപ്രതിജ്ഞ ചടങ്ങ്.

2014ൽ സാര്‍ക്ക് രാഷ്ട്രതലവന്മാരുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. എന്നാല്‍ ഇക്കുറി ലോക നേതാക്കളുടെ വലിയ സാന്നിധ്യം ഉണ്ടാകുമെന്നാണ് സൂചന. റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബ‍ഞ്ചമിന്‍ നത്ന്യാഹു എന്നിവര്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •