കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജി: മെഗാ പ്രൊജക്ട് എക്സ്ഹ്ബിഷന്‍ 16,17 തീയതികളില്‍

Print Friendly, PDF & Email

ബെംഗളൂരുവിലെ പ്രശസ്ത എഞ്ചിനീയറിങ് കോളേജായ കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജി മെഗാ പ്രൊജക്ട് എക്സ്ഹ്ബിഷന്‍ നടത്തുന്നു. 16, 17 തീയതികളില്‍ കെആര്‍ പുരത്തുള്ള കോളേജ് ക്യാംന്പസ്സില്‍ വച്ചായിരിക്കും ഇന്‍റ്യൂയിറ്റ് -2019 എന്ന എക്സ്ഹിബിഷന്‍ നടക്കുക. കുട്ടികളുടെ 750ഓളം ന്യൂതനമായ പ്രൊജക്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രസ്തുത എക്സ്ഹിബിഷന്‍ ഒരു പക്ഷെ രാജ്യത്തെ വിദ്യാഭ്യാസ ഹബ് ആയ ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും വലിയ എക്സ്ഹിബിഷന്‍ മേളയായിരിക്കും. ആധുനിക ടെക്‍നോളജിയിലുള്ള പുതിയ ആശയങ്ങളുടെ കുട്ടികളുടെ ആവിഷ്കാരം വരുന്ന തലമുറകളുടെ കൈകളില്‍ രാജ്യത്തിന്‍റെ ഭാവി ശോഭനമായിരിക്കുമെന്ന് വിളിച്ചോതുന്നതാണ്.

സാധനങ്ങള്‍ എടുത്ത് വക്കുന്പോള്‍ തന്നെ ബില്ല് കണക്കുകൂട്ടി തരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ട്രോളി, കാര്‍ഷിക തോട്ടങ്ങളില്‍ പറന്നു നടന്ന് ചിത്രങ്ങള്‍ പകര്‍ത്തുകയും അത് വിശകലനം ചെയ്ത് ചെടികളുടെ രോഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ഡ്രോണ്‍, മൊബൈല്‍ വഴി നിയന്ത്രിക്കാവുന്ന ചെടികള്‍ക്ക് മരുന്നു തളിക്കുന്ന സ്പ്രെയര്‍ തുടങ്ങി നിരവധി പ്രൊജക്ടുകള്‍ക്കാണ് കുട്ടികളിലെ ശാസ്ത്രജ്ഞന്മാര്‍ ജീവന്‍ നല്‍കിയിരിക്കുന്നത്. സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് സ്വയം പരിഹാരം കണ്ടെത്തുവാന്‍ അടുത്ത തലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത ഇന്‍റ്യൂയിറ്റ് -2019 എന്ന എക്സ്ഹിബിഷനില്‍ റോബറ്റിക്‍, ആപ് ഡവലപ്മെന്‍റ്, സോഫ്റ്റ്വെയര്‍‍ ആപ്ലിക്കേഷന്‍, ഡിസൈന്‍ ആന്‍റ് ഫാബ്രിക്കേഷന്‍, ഡാറ്റാബെയ്സ് സിസ്റ്റം, സ്മാര്‍ട്ട് സിവില്‍ സ്ട്രക്ച്ചര്‍, എക്കോ ഫ്രണ്ടലി സിവില്‍ സ്ട്രക്ച്ചര്‍, തുടങ്ങിയ തീമുകളിലുള്ള നിരവധി പ്രൊജക്ടുകളിലെ കണ്ടുപിടിത്തങ്ങളെ പരിചയപ്പെടുവാന്‍ പൊതുജനങ്ങള്‍ക്കും അവസരം ഉണ്ടായിരിക്കുമെന്ന് കോളേജ് ഡയറക്ട്ടര്‍ ഡി.എച്ച് റാവു അറിയിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...