കെ. സുരേന്ദ്രന്‍ റിമാന്‍ഡില്‍

Print Friendly, PDF & Email

നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ ചിറ്റാർ പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്.

തുടര്‍ന്ന് രാവിലെ വൈദ്യ പരിശോദനക്കു ശേഷം ഞായറാഴ്ച കോടതി അവധി ആയിരുന്നതിനാല്‍ പത്തനം തിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്ിന്റെ വീട്ടില്‍ 6.40തോടെ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. അന്യായമായ സംഘം ചേരല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഐപിസി 34., 353 എന്നീവയടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്റെ അറസ്റ്റ്. കൃത്യമായ രാഷ്ട്രീയ പ്രേരിതമാണ് തന്റെ അറസ്റ്റ് എന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

(Visited 6 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •