കെ.സുരേന്ദ്രന്‍ അറസ്റ്റില്‍. 10 മണി മുതൽ ഒന്നര മണിക്കൂർ ദേശീയ പാത ഉപരോധം.

Print Friendly, PDF & Email

പോലീസിന്റെ വിലക്ക് ലംഘിച്ച്‌ സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു.  അരമണിക്കൂറോളം നീണ്ട വാക്കുതർക്കത്തിന് ശേഷമാണ് 7 മണിയോടെ സുരേന്ദ്രനെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തത്. സുരേന്ദ്രൻ അടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടെയുണ്ടായിരുന്ന ബാക്കി മൂന്ന് പേരെ വിട്ടയച്ചു.  തുടര്‍ന്ന്‌ സുരേന്ദ്രനെ ചിറ്റാർ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

അന്യായമായി സംഘം ചേരൽ, പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്‌. കെ. സുരേന്ദ്രനെ ഇന്ന് പത്തനംതിട്ട മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും.

തനിക്കെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, പൊലീസ് വെള്ളം കുടിക്കാനും മരുന്ന് കഴിക്കാനും അനുവദിച്ചില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിക്ഷേധിച്ച്  രാവിലെ 10 മണി മുതൽ ഒന്നര മണിക്കൂർ ഹൈവേകളിൽ വാഹനങ്ങൾ തടയുമെന്ന് ബിജെപി വ്യക്തമാക്കി. ഫലത്തില്‍ ദേശീയ പാതകള്‍ പ്രതിരോധിക്കുന്നതോടെ ഇന്നലത്തെ ഹര്‍ത്താലിനെ തുടര്‍ന്ന പെരുവഴിയിലായ യാത്രക്കാര്‍ക്ക്‌ ഇത് മറ്റൊരു ഇരുട്ടടിയായിരിക്കുകയാണ്.

 

(Visited 27 times, 1 visits today)
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares