കെവിന്റെ കൊലപാതകം പ്രതിക്ഷേധം ഇരമ്പുന്നു. കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍
പത്താനപുരത്തുള്ള നീന എന്ന യുവതിയും കുമാരനെല്ലൂര്‍ സ്വദേശി കെവിനും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹം ചെയ്തത് വെള്ളിയാഴ്ചയായിരുന്നു. തുടര്‍ന്ന് നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടികൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളത്തില്‍ പ്രതിക്ഷേധം ഇരമ്പുന്നു. തെന്മലക്കടുത്ത് ചാലിയേക്കരയില്‍ വിജനമായ സ്ഥലത്ത് തോട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കെവിന്റെ മൃതശരീരം കണ്ടെത്തിയത്.; വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ചയായിരുന്നു നീനുവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തത്. വിവാഹ വിവരം കെവിന് തന്റെ വീട്ടുകാരേയും അറിയിച്ചിരുന്നില്ല. എന്നാല്‍ വിവാഹത്തിന് ശേഷവും ബന്ധുകളില്‍ നിന്ന് ഭീഷണി നേരിട്ടതിനാല്‍ നീനയെ കെവിന് കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, ആക്രമണം മുന്നില്‍ കണ്ട് കെവിന് മാന്നാനത്തെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മാന്നാനത്തെ ഈ ബന്ധുവീട്ടിലേക്കാണ് മൂന്ന് കാറിലായി നീനയുടെ സഹോദരനും സംഘവും എത്തുന്നത്. നീനയെ എവിടെ എന്നു ചോദിച്ചു കൊണ്ട് വീട്ടിലേക്ക് കയറിയ സംഘം അവരെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കെവിനേയും ബന്ധു അനീഷിനേയും പിടികൂടി കൊണ്ടു പോയി. ഈ സംഭവം നടന്ന് അല്പസമയത്തിനകം തന്നെ കെവിന്റെ ബന്ധുകള്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. തുടര്‍ന്ന് മകനെ തട്ടികൊണ്ടു പോയി എന്ന് പരാതിയുമായി കെവിന്റെ അച്ഛന് രാവിലെ തന്നെ പരാതിയുമായി പോലീസിനെ സമീപിച്ചു. എന്നാല്‍ പോലീസ് കോസെടുക്കുവാന് തയ്യാറായില്ല.
കെവിനൊപ്പം കൊണ്ടു പോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച ശേഷം പിന്നീട് സംഘം വഴിയില്‍ ഉപേക്ഷിച്ചു. നീനുവിനെ വിട്ടുതന്നാല്‍ കെവിനെ വിടാം എന്നും ഇവര്‍ അനീഷിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റു നീരുവീര്‍ത്ത മുഖവുമായി അനീഷും ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പോലീസിനെ അറിയിച്ചു. പക്ഷെ പോലീസ് അനങ്ങിയില്ല. തുടര്‍ന്ന് 11മണിയോടെ നീനു പരാതിയയുമായി ഗാന്ധിനഗര്‍ പോലീസിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രിയുടെ കോട്ടയം ജില്ലാ പരിപാടികള്‍ കഴി്ഞ് കേസ് എടുക്കാം എന്നായിരുന്നു പോലീസ് നിലപാട്. തുടര്‍ന്ന് നീനു പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു. വിവരം അറിഞ്ഞ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതിനു ശേഷമാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ പോലും തയ്യാറായത്. ഇങ്ങനെ മൂന്ന് പരാതികള്‍ ഒരു സംഭവത്തില്‍ കിട്ടിയിട്ടും വൈകുന്നേരമാണ് കെവിനെ തേടി പോലീസ് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങുന്നത്. എന്നാല്‍ ഇന്നു രാവലെയാണ് കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് കെവിന്റെ ശരീരം ചാലിയക്കര തോട്ടില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് മൃതശരീരം കെവിന്റേതെന്ന് തിരിച്ചറിയുകയായിരുന്നു.
കോട്ടയത്തു ഒരുമിച്ചു പഠിച്ചപ്പോള്‍ മൊട്ടിട്ട പ്രണയം; ഒരേ സമുദായക്കാരായിട്ടും വീട്ടുകാര്‍ എതിര്‍ത്തു; വിവാഹം നടത്തി തരാന്‍ മൂന്നൂ വര്‍ഷം നിര്‍ബന്ധിച്ചിട്ടും സമ്മതിക്കാതെ വന്നപ്പോള്‍ വെള്ളിയാഴ്ച്ച വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി രജിസ്റ്റര്‍ നടത്തി; ശനിയാഴ്ച്ച രാത്രി യുവാവിന്റെ വീട്ടില്‍ എത്തി സംഘര്‍ഷം സൃഷ്ടിച്ചു തട്ടിക്കൊണ്ടു പോയിട്ടും ഗാന്ധിനഗര്‍ പൊലീസ് അനങ്ങിയില്ല; എന്റെ ഭര്‍ത്താവിനെ അവര്‍ കൊല്ലുമെന്ന് പറഞ്ഞ് കണ്ണീരോടെ അവള് യാചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കഴിയാതെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് പൊലീസ് തിരിച്ചയച്ചു.
ശനിയാഴ്ച്ച രാത്രിയില്‍ വീടാക്രമിച്ചു യുവാവിനെ ഗുണ്ടകള്‍ പിടിച്ചു കൊണ്ടുപോയിട്ടും പൊലീസ് അനങ്ങിയത് ഞായറാഴ്ച്ച വൈകീട്ട്; തട്ടിക്കൊണ്ടു പോയത് സഹോദരനാണെന്ന് വ്യക്തമായിട്ടും യുവാവിനെ മരണത്തിനു വിട്ടുകൊടുക്കാന്‍ പൊലീസ് കാത്തുനിന്നു. പോലീസിന്റെ ഒത്താശയോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് ആരോപണം ശക്തമായിരിക്കുകയാണ്. ഒരല്പം ഉത്തരവാദിത്തം പോലീസ് കാണിച്ചിരുന്നെങ്കില്‍ കെവിനെ ജീവനോടെ രക്ഷിക്കാമായിരുന്നു എന്നാണ് പോലീസിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം. കെവിന്റെ ഭാര്യയുടെ ബന്ധുകളുമായി ചേര്‍ന്ന് ഗാന്ധി നഗര്‍ എസ്.ഐ ഒത്തുകളിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് കെവിന്റെ ബന്ധുകള്‍ ഉന്നയിക്കുന്നത്. പോലീസിന്റെ അനാസ്ഥയില്‍ പ്രതിക്ഷേധിച്ച് കോട്ടയം ജില്ലയില്‍ യുഡിഎഫും ബിജെപിയും നാളെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച്ചയെന്ന് ഗാന്ധിനഗര്‍ എസ്.ഐ ഷിബുകുമാറില്‍ നിന്നുണ്ടായതെന്ന് പുനലൂര്‍ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് കാറിലായെത്തിയ സംഘം വീടാക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിന്റെ ജീവന് അപകടത്തിലാണെന്ന് വ്യക്തമായിട്ടും സമയബന്ധിതമായി അയാളെ പിന്തുടരാനോ കണ്ടെത്താനോ ഗാന്ധിനഗര്‍ പോലീസ് തയ്യാറായില്ലെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കെവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളും ഉണ്ട്. കൊലപ്പെടുത്തിയ ശേഷം കെവിന്റെ മൃതദേഹം രാവിലെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ ഉള്ളത്. അതേസമയം കെവിനെ കൊന്നവര്‍ തമിഴ്നാട്ടിലെ തെങ്കാശ്ശിയിലേക്ക് രക്ഷപ്പെട്ടതായി പോലീസിനെ വ്യക്തമായിട്ടുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഇവരെ കണ്ടെത്താനായി രണ്ട് സംഘങ്ങളായി പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2 - 2Shares