കുത്തക കമ്പനികളില്‍ നിന്ന് ബോധവത്കരണ ക്യാപ്സ്യൂളുകള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം.

Print Friendly, PDF & Email

ചാണക കുഴിയിൽ വീണ നാറ്റം മാറ്റാൻ സെപ്റ്റി ടാങ്കിൽ ചാടിയ പോലെയാണ് പിണറായി സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ. സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ, സെക്രട്ടറിയേറ്റിന് തീവെക്കല്‍ തുടങ്ങിയ നിരവധി അഴിമതികളുടേയും ക്രിമിനല്‍ കുറ്റങ്ങളുടേയും ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനും എത്ര പയറ്റി നോക്കിയിട്ടും പണ്ടൊരു നാലാം കിട കച്ചവടക്കാരി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്യൂണനെ കണ്ടെന്നു പറഞ്ഞുണ്ടാക്കിയ പുകിലു പോലൊന്നുമല്ല ഇപ്പോഴത്തെ സ്വപ്നവിവാദം. പണ്ടത്തേതൊരു വെറും ബ്ലാക്ക് ആന്‍റ് വൈറ്റ് സ്വപ്നമായിരുന്നെങ്കില്‍ ഇപ്പോഴത്തെ സ്വപ്നവിവാദം തങ്കമല്ലേ… തനി തങ്കം!!!.

അതുകൊണ്ട് പിണറായി സര്‍ക്കാരിനെ ഒന്നു വെള്ളപൂശിയെടുക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ കൊണ്ടൊന്നും പറ്റുന്നില്ല . നിലവില്‍ പിണറായി സര്‍ക്കാര്‍ ചെല്ലും ചെലവും കൊടുത്തു നടത്തിവരുന്ന ഫാക്ടറികളില്‍ നിന്ന് പുറത്തിറക്കുന്ന ക്യാപ്സ്യൂളുകള്‍ വട്ടികണക്കിന് ജനങ്ങളിലേക്ക് എത്തിച്ചിട്ടും പിണറായി സര്‍ക്കാരിന്‍റെ മേലേ പതിച്ച ചെളി കഴുകി കളയാന്‍ പറ്റുന്നില്ലന്നതു പോകട്ടെ ദിവസംന്തോറും പറ്റുന്ന ചെളിയുടെ അളവ് കൂടിവരുകയാണ്. അവസാനമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി ഇ.ഡി.യുടെ കുറ്റപത്രത്തിന്റെ ഭാഗമായതോടെ പിണറായി സര്‍ക്കാരിന്‍റെ മേലേ പതിക്കുന്ന ചെളിയുടെ അളവ് കൂടിയെന്നു മാത്രമല്ല അതില്‍ നിന്ന് ദുര്‍ഗന്ധവും വമിക്കുവാന്‍ തുടങ്ങിയിരിക്കുന്നു.

പുതിയ പിആര്‍ ഏജന്‍സിയെ നിയമിക്കുവാനുള്ള സര്‍ക്കാര്‍ ഉത്തരവ്

സ്വപ്നയുടെ മൊഴി എത്ര ഇഴകീറി പരിശോദിച്ചിട്ടും അതില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കുവാന്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന നിലവിലെ ക്യാപ്സ്യൂള്‍ വിദഗ്ധര്‍ക്ക് ശാസ്ത്ര വിശാരദന്മാര്‍ക്കും കഴിയുന്നില്ല. അതുകൊണ്ടാണ് സംസ്ഥാന സർക്കാരിനെതിരെ ദേശീയ തലത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറയുന്നത്. അപ്പോള്‍ ഇനി തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന കാപ്സ്യൂളുകള്‍ പോര നല്ല ബഹുരാഷ്ട്ര കുത്തകകള്‍ തന്നെ ഇറക്കുന്ന ക്യാപ്സ്യൂളുകള്‍ തന്നെ വേണം എന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. അതിനായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി ആർ ഏജൻസിയുടെ വന്‍കിട ഫാക്ടറിയില്‍ നിന്നുതന്നെ നല്ല ഒന്നാന്തരം ബോധവത്കരണ ക്യാപ്സ്യൂളുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. അതിനുള്ള ഉത്തരവും സർക്കാർ പുറത്തിറക്കിയിരിക്കുന്നു. നല്ല ” ക്യാപ്സൂളുകൾ ” ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനാണ് കോടികൾ മുടക്കി കുത്തക ഏജൻസിയെ നിയമിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *