കുതിരക്കച്ചവടത്തിന്റെ് വഴിയിലേക്ക് കര്‍ണ്ണാടകം

Print Friendly, PDF & Email

വലിയ ഒറ്റക്കക്ഷിയായ ബിജെപിയെയോ അതല്ല കേവല ഭൂരിപക്ഷത്തിലേറെ എംഎല്‍എമാരുള്ള കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെയോ ഗവർണർ ക്ഷണിക്കുന്നത് എന്ന് കാതോര്‍ത്ത് രാജ്യം.  ഇരു വിഭാഗവും മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. വജുഭായ് വാല എന്ന പഴയ ഗുജറാത്ത് നിയമസഭാ സ്പീക്കറുടെ കോര്‍ട്ടിലാണിപ്പോള്‍ യഥാർഥത്തിൽ പന്ത്. ഗവര്‍ണ്ണറെന്ന നിലയില്‍ ബി.ജെ.പിക്ക് വിധേയനായയതിനാലാണ് കുമാരസ്വാമിക്ക് മുന്പ് തന്നെ കാണാന്‍ യെദിയൂരപ്പയ്ക്ക് അദ്ദേഹം അവസരമൊരുക്കിയത് എന്ന ആരോപണം ഉയർന്നു കഴിഞ്ഞു.  ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബി.ജെ.പിക്ക് തന്നെ ഗവര്‍ണ്ണറാദ്യം അവസരം നല്‍കുവാനാണ് സാധ്യത.

എന്നാല്‍ ഇതിനിടയില്‍ മൂന്നു പാര്‍ട്ടികളുടേയും  നിയമസഭാ കക്ഷി യോഗങ്ങൾ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്കാണ് കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് എംഎൽഎമാരുടെ യോഗം. പത്തരയ്ക്ക് ബിജെപി എംഎൽഎമാരുടെ യോഗം നടക്കും. ജെഡിഎസ് സമയം അറിയിച്ചിട്ടില്ല.

ബി.ജെ.പിക്ക് മുമ്പിലുള്ള വഴികള്‍ ഇപ്രകാരമാണ്. വിശ്വാസവോട്ട് തേടാന്‍ അവസരം ചോദിച്ച പഴയ വാജ്പേയ് മന്തിസഭാ മോഡലില്‍ ഇറങ്ങിപ്പോരുക. പക്ഷേ അമിത്ഷാ നയിക്കുന്ന ബിജെപി അങ്ങിനെയൊരു നിഷ്കളങ്ക സമീപനം സ്വീകരിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസിലെ ലിംഗായത്ത് എം എല്‍ എമാരെ അടര്‍ത്തിയെടുക്കാമോ എന്നതാണ് ആദ്യ വഴി. രേവണ്ണയെ സ്വാധിനിച്ച് ജെ ഡിഎസിനെ പിളര്‍ത്തുക. എന്നതാണ് രണ്ടാം വഴി. ഇത് കോണ്‍ഗ്രസിനെ്റയും ജെഡിഎസിന്റെയും ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.

എം എല്‍ എമാരുടെ ലിസ്റ്റ് ഹാജരാക്കാന്‍ ഗവര്‍ണ്ണറോട് ബിജെപി ആവശ്യപ്പെട്ടത് 2 ദിവസമാണ്. കുതിരക്കച്ചവടത്തിനുള്ള സമയമാണിതെന്ന് കോണ്‍ഗ്രസും ജെഡിഎസും ആരോപിക്കുമ്പോള്‍ സ്വന്തം എം എല്‍എമാരെ അടര്‍ത്തി യെടുക്കുമെന്ന ഭയം ഇരു പാര്‍ട്ടികളെയും ആശങ്കയിലാക്കുന്നു.

ഇരു പാർട്ടികളിലെയും പതിനാറോളം എംഎൽഎമാരുമായി ഇതിനോടകം ബിജെപി ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. ലിംഗായത്ത് വിഭാഗത്തിൽ നിന്നുളള എംഎൽഎമാരെ മറുകണ്ടം ചാടിക്കാനാണ് ആദ്യ നീക്കം. അതിനാല്‍ കുതിരക്കച്ചവടം തടയാൻ അതീവജാഗ്രതയിലാണ് കോൺഗ്രസും ജെഡിഎസും.  എം എല്‍ എമാരെ ഒളിവില്‍ താമസിപ്പികുന്ന റിസോര്‍ട്ട് രാഷ്ട്രീയത്തിലെ പുതിയ അധ്യായമാണ് കര്‍ണ്ണാടകത്തിയിലേത്. 2008ല്‍ യെദിയൂരപ്പ സര്‍ക്കാരിന് വിശ്വാസവോട്ട് നേടിയതും സമാനമായ കുതിരക്കച്ചവടം നടത്തിയായിരുന്നു.

 

(Visited 55 times, 1 visits today)
 • 9
 •  
 •  
 •  
 •  
 •  
 •  
 •  
  9
  Shares