കര്‍ഷക സമരം: ആറാംവട്ട ചര്‍ച്ചയും പരാജയം.

Print Friendly, PDF & Email

കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്തി വരുന്ന കര്‍ഷകസംഘടന നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ആറാംവട്ട ചര്‍ച്ചയും പരാജയം. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നു കര്‍ഷകരും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രവും ഉറച്ചു തന്നെയാണ്. ഇതോടെയാണ് ചര്‍ച്ച തീരുമാനാവാതെ വീണ്ടും പിരിഞ്ഞത്. തിങ്കളാഴ്ച കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും താങ്ങുവിലയുമായി ബന്ധപ്പെട്ടുമാവും തിങ്കളാഴ്ച ചര്‍ച്ച നടക്കുക. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പിയൂഷ് ഗോയല്‍ എന്നിവരുമായാണ് കര്‍ഷകര്‍ ചര്‍ച്ച നടത്തിയത്.

  •  
  •  
  •  
  •  
  •  
  •  
  •