കര്‍ഷക റാലി, മുംബൈ നഗരം സ്തംഭിച്ചു.

Print Friendly, PDF & Email

മുംബൈ: പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ചുകൊണ്ട് ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ മുംബൈ നഗരത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ മുംബൈ നഗരം അക്ഷരാര്ത്ഥത്തില്‍ സ്തംഭിച്ചു. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രമാണ് കര്‍ഷകര്‍ ലോങ് മാര്‍ച്ചിലൂടെ രചിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന ഗവര്‍മ്മെന്റുകള്‍ക്കുള്ള രാജ്യത്തെ കര്‍ഷകരുടെ താക്കീതായി മാറിയിരിക്കുകയാണ് കിസാന്‍ സഭയുുടെ നേതൃത്വത്തില്‍ ലക്‌നോവില്‍ നിന്ന് പുറപ്പെട്ട കര്‍ഷക റാലി. അഞ്ച് ദിവസം കൊണ്ട് 200 കിലോ മീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് കര്‍ഷകര്‍ നഗരത്തില്‍ പ്രവേശിച്ചത്. ചുട്ടു പൊള്ളുന്ന വെയിലത്തും ഒട്ടും ആവേശം കൈവിടാതെ സ്ത്രീകളും മുതിര്‍ന്നവരുമടങ്ങുന്ന ഏകദേശം അരലക്ഷത്തോളം  ദരിദ്ര നാരായണന്‍മാരായ കര്‍ഷകരാണ്‌ മഹാനഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. തിങ്കാളാഴ്ച മുബൈ മേഖലയിലെ കര്‍ഷകരും റാലിയില്‍ പങ്കു ചേരുന്നതോടെ ഒരു ലക്ഷത്തോളം കര്‍ഷകരായിരിക്കും നിയമസഭാ മന്ദിരംമായ വിദാന്‍ ഭവന്‍ വളയുക. കാലാകാലങ്ങളായി പീഢനങ്ങള്‍ നിശബാദമായി സഹിച്ചുവരുന്ന കര്‍ഷകരുടെ ഈ പൊട്ടിത്തെറി എങ്ങനെ നേരിടണമെന്നറിയാതെ വിഷമിക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നു ഒരു ചെറിയ തീപ്പൊരി മതി ഒരു ലക്ഷത്തിലേറെ വരുന്ന കര്‍ഷകരുടെ നിയന്ത്രണം നഷ്‌പ്പെടുവാന്‍. അതിന്റെ പ്രത്യാഘാതം മുബൈ നഗരത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് മുബൈ നിവാസികള്‍.

അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ മഹാരാഷ്ട്രയുടെ ഭരണ സിരാകേന്ദ്രമായ വിദാന്‍ ഭവന്‍ വിട്ടു പോവില്ല എന്ന കര്‍ഷകരുടെ തീരുമാനം മഹാരാഷ്ട്ര ഗവര്‍മ്മെന്റിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. സമരം നടത്തുന്ന കിസാന്‍ സഭ നേതാക്കളുമായി മഹാരാഷ്ട്ര മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ഫട്‌നാവിസുമായുള്ള കര്‍ഷകരുടെ ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. നാളെത്തെ വിധാന്‍ ഭവന്‍ മാര്‍ച്ചിന് മാറ്റമില്ലെന്നും സമരനേതാക്കള്‍ അറിയിച്ചു.

ദുരിത പൂര്‍ണമായ തിക്തമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ ചെങ്കൊടി കൈയ്യിലേന്തി പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്. അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന്‍ കമീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച നിയമസഭാ മന്ദിരം ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

കര്‍ഷകജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ കിസാന്‍സഭയ്ക്ക് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തുവന്നു. കര്‍ഷകര്‍ക്ക് പുറമെ ആയിരക്കണക്കിന് ആദിവാസികളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച വിധാന്‍ ഭവനുമുന്നില്‍ കിസാന്‍സഭ നേതാക്കളായ അശോക് ധാവ്‌ളെ, വിജു കൃഷ്ണന്‍, ഹന്നന്‍ മൊള്ള, ജിതേന്ദ്ര ചൗധരി എംപി, മുന്‍ എംഎല്‍എ നരസയ്യ ആദം, മഹേന്ദ്രസിങ്, മറിയം ധാവ്‌ളെ തുടങ്ങിയവര്‍ കര്‍ഷകരെ അഭിസംബോധന ചെയ്യും.

മാര്‍ച്ചിനെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗത നിയന്ത്രണമാണ് മുംബൈപൊലീസ്ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലസ്ഥങ്ങളിലും ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്. സൗത്ത് മുംബൈയിലേക്ക് പോകുന്നവര്‍ ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കി എല്‍ബിഎസ് റോഡ്, സിയോണ്‍ പന്‍വേല്‍ റോഡ്, താനെ ബെലാപുര്‍ റോഡ് എന്നിവ ഉപയോഗിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ ഞായറാഴ്ച വലിയ വാഹനങ്ങള്‍ക്ക് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തി.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply