“കമ്മാരസംഭവ”ത്തിലൂടെ ഞെട്ടിക്കുന്ന സ്റ്റൈലില്‍ ദിലീപ്

Print Friendly, PDF & Email

തൊണ്ണൂറ്റിയാറ് വയസ്സുകാരനായി ദിലീപിന്റെ രൂപമാറ്റം. ചിത്രീകരണം പുരോഗമിക്കുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലേതാണ് ദിലീപിന്റെ പുതിയ ലുക്ക്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഗോകുലം ഗോപാലന്‍ നിര്‍മിച്ച് വിഷുവിനു തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിലെ ദിലീപിന്റെ പുതിയ ഗെറ്റപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂറാണ് മേക്കപ്പ്. എന്‍.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ഈ രൂപ മാറ്റത്തിനു പിന്നില്‍. രാവിലെ എട്ടിന് ഷൂട്ടിംഗ് ആരംഭിക്കണമെങ്കില്‍ പുലര്‍ച്ചെ മൂന്നിനു മേക്കപ് തുടങ്ങണം. അഞ്ചു മണിക്കൂര്‍ മാത്രമേ ഈ മേക്കപ്പ് നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ.

 

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ഈ സിനിമ എന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു. ഒരാഴ്ചക്കകം ചിത്രീകരണം പൂര്‍ത്തിയാവും. മുരളി ഗോപി, സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, ശ്വേത മേനോന്‍, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍.

Kammarasambhavam Movie Pooja Video

#Kammarasambhavam Movie Pooja, #Dileep #Siddharth #SreeGokulamMovies :)..

Posted by Kammarasambhavam on Thursday, August 25, 2016

(Visited 68 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...