കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റപത്രം ചൊവ്വാഴ്ച

Print Friendly, PDF & Email

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റപത്രം ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. ഡിജിപിയുടെ അനുമതി നല്‍കുന്നത്. കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് കുറ്റപ്പത്രം വൈകുന്നതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പങ്കെടുക്കുന്ന സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന് കൊച്ചിയിൽ നടക്കാനിരിക്കെയാണ് കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്നുള്ള തീരുമാനം കൈകൊള്ളുവാന്‍ അധികാരികള്‍ നിര്‍ബ്ബന്ധിതരായത്. ഒരുമാസമായി ഡിജിപിയുടെ അനുമതിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരം കൊച്ചി വഞ്ചി സ്ക്വയറില്‍ ബലാത്സംഗം നേരിട്ട കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ പതിനഞ്ച് ദിവസമാണ് സമരം നടത്തിയത്. അതോടെ പൊതുസമൂഹവും പിന്തുണയുമായെത്തുകയായിരുന്നു. തുടര്‍ന്ന് ബിഷപ്പിന്‍റെ അറസ്റ്റുണ്ടായെങ്കിലും തുടർനടപടികൾ വച്ച് താമസിപ്പിക്കുകയായിരുന്നു.

കുറ്റപ്പത്രം നവംബറിൽ തന്നെ തയ്യാറാക്കിയെന്നാണ് അന്വേഷണ സംഘം നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതോടെ നടപടിക്രമങ്ങൾ പിന്നെയും താമസിച്ചു. രണ്ടുമാസം മുന്‍പ് പബ്ലിക്‍ പ്രോസിക്യൂട്ടറെ നിയമിച്ചങ്കിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറായില്ല തുടര്‍ന്ന് കന്യാസ്ത്രീകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ നേരില്‍ കണ്ട് പരാതിപ്പെട്ടെങ്കിലുംനാലു ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ കൊടുക്കും എന്ന് ആശ്വസിപ്പിച്ച് മടക്കുകയായിരുന്നു. പക്ഷെ നാല് ദിവസം നാല്‍പ്പത് ദിവസമായങ്കിലും കുറ്റപത്രം സമര്‍പ്പിക്കുവാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്നാണ് സമരപ്രഖ്യാപനവുമായി കന്യാസ്ത്രീകള്‍ക്ക് വീണ്ടും രംഗത്തു വരേണ്ടിവന്നത്.

ക്രിമിനൽ നിയമം വകുപ്പ് .173 (1)(A) പ്രകാരം ഇത്തരം കേസുകളിൽ പരമാവധി രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നിരിക്കെ കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനൽ നിയമം sec.166 A (b ) പ്രകാരം ശിക്ഷണ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാത്തോലിക് ചർച് റീഫോർമേഷൻ മൂവ്മെൻറ് എക്സിക്യൂട്ടീവ് അംഗം ശ്രീ ജോർജ് ജോസഫ് ആണ് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. രണ്ട് വർഷം വരെ തടവും പിഴയുമാണ് ഇത്തരം കേസുകള്‍ക്ക് ലഭിക്കുക. ബിഷപ്പ് ഫ്രാൻകോയ്‌ക്കെതിരെ കന്യാസ്ത്രീയെ ബലാൽസംഗംചെയ്ത കേസിൽ ബിഷപ്പ് ഫ്രാൻകോ അറസ്റ്റില്‍ ആയിട്ട് എട്ടുമാസം കഴിഞ്ഞിട്ടും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് പോലീസിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്.

 

 • 3
 •  
 •  
 •  
 •  
 •  
 •  
  3
  Shares