എസ്കെകെഎസ്സ് സുവര്‍ണ്ണ സംഗമം ഇന്ന്

Print Friendly, PDF & Email

സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം ഈസ്റ്റ് സോണ്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിവരുന്ന സുവര്‍ണ്ണ ക്ലിനിക് സുവര്‍ണ്ണ ഹോസ്പിറ്റലാക്കുന്നതിന്‍റെ ധനശേഖരണത്തിന്‍റെ ഭാഗമായി നടത്തുന്ന സുവര്‍ണ്ണ സംഗമം മെഗാ ഷോ ഇന്ന്. ഹെന്നൂര്‍ കാംന്പസ് ക്രൂസേഡില്‍ വച്ച് നടത്തുന്ന സുവര്‍ണ്ണ സംഗമത്തില്‍ നടത്തുന്ന കേരളത്തിലേയും കര്‍ണ്ണാടത്തിലേയും രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും. രാവിലെ പത്തുമണിക്ക് സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്ന സുവര്‍ണ്ണസംഗമത്തോടനുബന്ധിച്ച് മണിക്ക് നടക്കുന്ന പൊതുയോഗം കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി അശ്വത് നാരായണ്‍‍ ഉദ്ഘാടനം ചെയ്യും. നഗരവികസന മന്ത്രി ബിഎ ബസവരാജ്, എംഎല്‍എ മാരായ കെജെജോര്‍ജ്, ഹൈബീ ഈഡന്‍ തടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകരായ സിദ്ധാര്‍ത്ഥ് മേനോന്‍ അഞ്ജു ജോസഫ് സംഘം അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കും.

  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...