എന്‍.കെ. പ്രേമചന്ദ്രന്റെ സ്വീകരണത്തിന് നേരെ ആക്രമണം
കൊല്ലം ചാത്തന്നൂരില്‍ നിയുക്ത എം.പി. എന്‍.കെ. പ്രേമചന്ദ്രന്റെ സ്വീകരണത്തിന് നേരെ ആക്രമണം. ചാത്തന്നൂർ പൂതക്കുളം പഞ്ചായത്തിെല കരടിമുക്ക്, മുക്കട ജംക്ഷന് എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിനിടെയാണ് .സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഒരു യുഡിഎഫ് പ്രവര്ത്തകന് വെട്ടേറ്റു. സംഭവത്തോടനുബന്ധിച്ച് നാല് എല്‍ഡിഎഫ് പ്രവര്ത്തകരെപോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മോഡല്‍ കൊല്ലം ജില്ലയിലും നടപ്പിലാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കുനേരെ ഉണ്ടായ അക്രമണം എന്ന് പ്രേമചന്ദ്രന് ആരോപിച്ചു.