എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്‌

Print Friendly, PDF & Email

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിവിധ ചാനലുകള്‍ പുറത്തുവിട്ടു. ആര്‍ക്കും ഭൂരപക്ഷമില്ലാത്ത സഭ യില്‍ ജെഡിഎസ് നിര്‍ണ്ണായക ശക്തിയാകുമെന്ന് ടൈംസ് നൗ. കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്നും ടൈംസ് നൗ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

106മുതല്‍ 118 സീറ്റ് വരെ നേടി കോണ്‍ഗ്രസ് ഭരണത്തില്‍ വരാന്‍ സാധ്ത ഉണ്ടെന്ന് ഇന്ത്യ ടുഡെ പ്രവചിക്കുന്നു.

95 മുതല്‍ 114 വരെ സീറ്റ്‌നേടി ബിജെപി ഭരണം തിരിച്ചു പിടിക്കുവാനുള്ള സാധ്യതയാണ് റിപ്പബ്ലിക്കന്‍ ടിവിയും പ്രവചിക്കുന്നത്. എന്നാല്‍ അതില്‍ ഒരു പടികൂടി കടന്ന് 97 മുതല്‍ 150 വരെ സീറ്റ് ലഭിക്കുവാനുള്ള സാധ്യതയാണ് എബിപി ന്യൂസ് കാണുന്നത്.

ഇന്ത്യ ടിവിയാകട്ടെ 87 സീറ്റ് ബിജെപിക്കും 97 സീറ്റ് കോണ്‍ഗ്രസ്സിനും 35 സീറ്റ് ദള്‍നും പ്രവചിക്കുന്നു.

സിഎന്‍എന്‍ ഐബിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബിജെപിയ്ക്കാണ് മുന്‍തൂക്കം. ബിജെപി 120 സീറ്റ് നേടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോണ്‍ഗ്രസിന് 80 സീറ്റ് ലഭിക്കുമെന്നും സിഎന്‍എന്‍ സര്‍വ്വേ ഫലം പറയുന്നു.

ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേഫലം പറയുന്നത് കോണ്‍ഗ്രസ് 106-118 സീറ്റുകള്‍ വരെ നേടുമെന്നാണ്. ബിജെപിക്ക് 79-92 സീറ്റുകളില്‍ വിജയം പ്രവചിക്കുന്നു.

ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ ഫല പ്രകാരം ബിജെപിക്ക് സാധ്യത 102 മുതല്‍ 110 വരെ സീറ്റുകളില്‍. കോണ്‍ഗ്രസ് 72 മുതല്‍ 78 വരെ സീറ്റുകള്‍ നേടും. ജെഡിഎസ് നേട്ടം കൊയ്യുക 35 മുതല്‍ 39 വരെ സീറ്റുകളില്‍.

Agency Congress BJP JD(S) + Others
Times Now-VMR 90-103 80-93 31-39 2-4
India Today-Axis My India 106-118 79-92 22-30 1-4
Republic TV-Jan ki Baat 73-82 95-114 32-43 3-4
Dighvijay News 76-80 103-107 31-35
Suvarna News 106 79-92 22-30 1-4
NewsX-CNX 72-78 102-110 35-39 3-5
Today’s Chanakya 73 120 26  3
News Nation 71-75 105-109 36-40 3-5
ABP News Cvoter 87-99 97-109 21-30 1-8
Poll of polls   89  98  31  4

 

 • 15
 •  
 •  
 •  
 •  
 •  
 •  
  15
  Shares