എക്സിറ്റ് പോള്‍ ഫലങ്ങള്‍ എഎപിക്ക് അനുകൂലം. ഇവിഎംന് കാവലുമായി അണികള്‍
പ്രചാരണ ചൂടില്‍ ഡല്‍ഹി തിളച്ചെങ്കിലും വോട്ടര്‍മാരില്‍ അതിന്റെ ആവേശം ഒട്ടും കാട്ടാത്തതായിരുന്നു തലസ്ഥാന നഗിരിയില്‍ ഇന്നു നടന്ന തിരഞ്ഞെടുപ്പ്. വൈകിട്ട് ആറ് മണിവരെ 57.06%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 67% ആയിരുന്നു 2015ല്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനം.
70 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളെ ശരിവെക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളാണ് പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവരുന്നത്. എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും എഎപിക്ക് വന്‍ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.
ടൈംസ് നൗ: എഎപി – 44, ബിജെപി – 26, കോണ്‍ഗ്രസ് – 0
ന്യൂസ് എക്സ്: എഎപി- 53-57, ബിജെപി- 11-17, കോണ്‍ഗ്രസ് 0-2
ഇന്ത്യ ന്യൂസ്: എഎപി- 53-57, ബിജെപി 11-17, കോണ്‍ഗ്രസ് 0-2
ഇന്ത്യ ടിവി: എഎപി – 44, ബിജെപി – 26, കോണ്‍ഗ്രസ് – 0
റിപ്പബ്ലിക് ടിവി-ജന്‍ കി ബാത്ത്: എഎപി – 48-61, ബിജെപി – 9-21, കോണ്‍ഗ്രസ് 1
എബിപി ന്യൂസ്- സീ വോട്ടര്‍: എഎപി – 49-63, ബിജെപി – 5-19, കോണ്‍ഗ്രസ് 0-4.
ടിവി9 – ഭാരത് വര്ഷ്സിസെറെ:
എഎപി – 54, ബിജപി – 15, കോണ്‍ഗ്രസ് – 1
സുദര്ശന് ന്യൂസ്:
എഎപി 40-45, ബിജെപി 24-28, കോണ്‍ഗ്രസ് – 2- 3
ഇന്ത്യ ടുഡേ- ആക്സിസ്:
എഎപി 59-68, ബിജെപി 2-11, കോണ്‍ഗ്രസ് –0
പീപ്പിള്‍സ് പള്‍സ് – ഇന്ത്യ ടിവി:
എഎപി 54-59, ബിജെപി 9-15, കോണ്‍ഗ്രസ് – 2
എന്‍ഡിടിവി:
എഎപി 53, ബിജെപി 16, കോണ്‍ഗ്രസ് – 1
ന്യൂസ് നേഷന്‍:
എഎപി – 55, ബിജെപി 14, കോണ്‍ഗ്രസ് – 1
വിഡിപി അസോസിയേറ്റ്സ്:
എഎപി 44-52, ബിജെപി 18-26, കോണ്‍ഗ്രസ് – 0
എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ഇവിഎംകളില് അട്ടിമറി നടത്തുവാനുള്ള സാഹചര്യം ഒഴിവാക്കുവാനായി എഎപി പ്രവര്‍ത്തകര്‍ ഊഴം വച്ച് ഇവിഎംമുകള്ക്ക് കാവല്‍ ഇരിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളികളഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 47 സീറ്റ് ലഭിക്കുമെന്ന ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരിയുടെ ട്വിറ്ററിന് പിന്നാലെയാണ് വോട്ടിംഗ് യന്ത്രങ്ങൾക്ക് കാവൽ നിൽക്കാൻ എഎപി പ്രവർത്തകർക്ക് കെജ്രിവാൾ നിർദേശം നൽകിയത്.