ഉമ്മന്‍ ചാണ്ടി ഇല്ലാതെ പഞ്ചഗുസ്തി

Print Friendly, PDF & Email

ഒക്ടോബര്‍ 21ന് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിമയ സഭാ ഉപതെരഞ്ഞുടപ്പുകളില്‍ യുഡിഎഫ്ന്‍റെ താരപ്രചരാകനായ ഉമ്മന്‍ ചാണ്ടി പ്രചാരണ രംഗത്ത് ഇല്ല. തൊണ്ടയിലെ അസുഖത്തിന് ചികിത്സിക്കുന്നതിനായി ചൊവ്വാഴ്ച രാവിലെ അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ അസാന്നിദ്ധ്യം യുഡിഎഫ് അണികളെ ഞെട്ടിച്ചിരിക്കുകയാണ്.

തൊണ്ട സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലായിരുന്നുവെങ്കിലും കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കൂടുതല്‍ പരിശോധനയ്ക്കായി യുഎസിലെ ഒരു ആശുപത്രിയിലേക്ക് പോകുവാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ദുബായിലേക്ക് തിരിച്ച അദ്ദേഹം മകളോടൊപ്പം അവിടെ നിന്നും യുഎസിലേക്ക് പോകും. ഒക്ടോബര്‍ ആറിന് അദ്ദേഹം തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചാവും മടക്കമെന്നും അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •