ഉപതിരഞ്ഞെടുപ്പുകള്‍ ഇന്ന്

Print Friendly, PDF & Email

കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ പത്തു നിയമസഭാ മണ്ഡലങ്ങളിലും പ്രതിപക്ഷം ഐക്യത്തില്‍ മത്സരിക്കുന്ന കൈരാന ഉള്‍പ്പെടെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്. നാല് ലോക സഭാ സീറ്റുകളും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ സിറ്റിങ് സീറ്റുകളാണ്. ഉത്തര്‍പ്രദേശിലെ കൈരാന, പല്‍ഗാര്‍, ബാന്ദ്ര എന്നീ ലോക്‌സഭാമണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് ആണെങ്കില്‍ തേരെയിലേത് ബി.ജെ.പിഉള്‍പ്പെടുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് അലയന്‍സിന്റേതാണ്. യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ ഗോരഖ്പൂരിലും ഫൂല്‍പുരിലും നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ബി.ജെ.പി എം.പി ഹുക്കും സിങ്ങിന്റെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. ഹുക്കൂംസിങ്ങിന്റെ മകള്‍ മരിഗംഗാ സിങ് ആണ് ഇവിടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി. മുന്‍ എം.പി ആര്‍.എല്‍.ഡിയുടെ തബസ്സും ഹസന്‍ ആണ് പ്രതിപക്ഷസ്ഥാനാര്‍ഥി. എസ്.പി, കോണ്‍ഗ്രസ്, ബി.എസ്.പി എന്നീ കക്ഷികള്‍ ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. പകരം എസ്.പിക്കു പിന്തുണപ്രഖ്യാപിച്ചിരിക്കുകകയാണ്. ഈ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ഒരു വര്‍ഷത്തിനുള്ളില്‍ നട്ക്കുവാന്‍ പോകുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ യുപിയുടെ നിലപാടെന്തായിരിക്കുമെന്നതിന്റെ സൂചകമായിട്ടാണ് കരുതപ്പെടുന്നത്.

(Visited 30 times, 1 visits today)
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
  1
  Share