ഇവിഎം ആരോപണത്തില്‍ പുതിയ വഴിത്തിരിവ്

Print Friendly, PDF & Email

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കേന്ദ്രസര്‍ക്കാര്‍ ക്രമക്കേട് നടത്തുന്നു എന്ന ഗുരുതര ആരോപണം പരക്കെ ഉയര്‍ന്നിരിക്കെ വിവാദത്തിന് പുതിയ വഴിത്തിരിവ്. വോട്ടിങ് മെഷീനില്‍ നിര്‍മ്മാണത്തില്‍ പങ്കാളിയായ കമ്പനിക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറിന് ബന്ധമുണ്ടെന്ന് കാണിക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ജനതാ കാ റിപ്പോര്‍ട്ടര്‍ ഇപ്പോള്‍ പുറത്തു  വിട്ടിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ കാലത്ത് ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷനില്‍ നടന്ന 20000 കോടിയുടെ അഴിമതയില്‍ ഗുണഭോക്താക്കളായ ജിയോ ഗ്ലോബല്‍ റിസോഴ്‌സസും വോട്ടിങ് മെഷീന്‍ നിര്‍മാതാക്കളായ മൈക്രോചിപ്പ് ഇങ്കും തമ്മില്‍ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടാണ് ജനതാ കാ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. ഈ രണ്ട് കമ്പനികളുടെയും ഉടമസ്ഥര്‍ ഒന്നാണെന്ന് തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

(Visited 83 times, 1 visits today)
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares

Leave a Reply

Your email address will not be published.